കൊച്ചി നേവൽ ഷിപ് റിപ്പയർ യാർഡിൽ അപ്രൻറീസ് അവസാന തീയതി ജൂലൈ 25 കൊച്ചി നേവൽ ഷിപ് റിപ്പയർ യാർഡിന് കീഴിലുള്ള അപ്രൻറീസ് ട്രെയ്നിങ് സ്കൂളിൽ അപ്രൻറീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
128 ഒഴിവുകളുണ്ട്. മെഷീനിസ്റ്റ്, ഇൻസ്ട്രുമെൻറ് മെക്കാനിക്, ഫിറ്റർ, റഫ്രിജറേഷൻ എ.സി മെക്കാനിക്, ഇലക്ട്രോേപ്ലറ്റർ, വെൽഡർ, പെയിൻറർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ടേണർ, കമ്പ്യൂട്ടർ ഒാപറേഷൻ, പ്രോഗ്രാമിങ് അസിസ്റ്റൻറ്, മെക്കാനിക് മോേട്ടാർ വെഹിക്ൾ എന്നീ ട്രേഡുകളിലാണ് ഒഴിവുകൾ.
എസ്.എസ്.എൽ.സി, െഎ.ടി.െഎ മാർക്കിെൻറ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയാറാക്കി എഴുത്തുപരീക്ഷക്കും വാചാ പരീക്ഷക്കും വിളിക്കും. 2018 ഒക്ടോബർ 15 മുതൽ പരിശീലനം തുടങ്ങും. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം ജൂലൈ 24നകം സമർപ്പിക്കണം. അപേക്ഷ അയക്കേണ്ട വിലാസം: Admiral superintendent (for Officer-in-charge, Apprentice Training School), Naval ship repair yard, Naval Base, Kochi- 682004.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.