തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലേക്കുള്ള (കെ.എ.എസ്) തസ്തികമാറ് റ നിയമനങ്ങളിൽ പട്ടികജാതി/ പട്ടികവർഗക്കാർക്ക് അഞ്ചുവർഷവും മറ്റ് പിന്നാക്കവിഭാ ഗക്കാർക്ക് മൂന്നുവർഷവും പ്രായപരിധിയിൽ ഇളവ് നൽകി കരടുചട്ടം ഭേദഗതി. ഭേദഗതി നിർദേശങ്ങൾ തിങ്കളാഴ്ച ചേരുന്ന പി.എസ്.സി യോഗം ചർച്ച ചെയ്യും. ശേഷം റിപ്പോർട്ട് സംസ്ഥാന സർക്കാറിന് തിരികെ നൽകും.
കെ.എ.എസിലെ എല്ലാ ധാരകളിെലയും നിയമനങ്ങൾക്ക് സംവരണം ബാധകമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിെൻറ ഭാഗമായാണ് ചട്ടങ്ങളിൽ ഭേദഗതി നിർദേശിച്ചത്. സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽനിന്ന് രണ്ട് ധാരകളിലാണ് നിയമനം. സ്ഥിരം ജീവനക്കാർക്കുള്ളതാണ് ഒരു കാറ്റഗറി. രണ്ടാമത്തേത് ഒന്നാം ഗസറ്റഡ് തസ്തികക്കാർക്കും. രണ്ടുവിഭാഗത്തിനും സാമുദായിക സംവരണം അനുവദിച്ചിരുന്നില്ല. ഇതുൾപ്പെടുത്തിയാണ് കരടുചട്ടം മാറ്റിയത്. നിയമനത്തിനുള്ള സാമുദായിക സംവരണത്തിനൊപ്പം എല്ലാ വിഭാഗത്തിലും ഉയർന്ന പ്രായപരിധിയിൽ ഇളവും അനുവദിച്ചത്.
പൊതുവിഭാഗത്തിലുള്ള ആദ്യ കാറ്റഗറി ജീവനക്കാർക്ക് 36 വയസ്സാണ് പ്രായപരിധി. എന്നാൽ, ഈ വിഭാഗത്തിലുള്ള പട്ടികജാതി പട്ടിക വിഭാഗക്കാർക്ക് 41 വയസ്സ് വരെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 39 വയസ്സുവരെയും അപേക്ഷിക്കാം. ഒന്നാം ഗസറ്റഡ് ഓഫിസർമാർക്ക് 50 വയസ്സാണ് ഉയർന്ന പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് ഇത് 53ഉം 55 ആയും ഉയർത്താനാണ് നിർദേശം. ജൂലൈയിൽ അന്തിമവിജ്ഞാപനം പ്രസിദ്ധീകരിക്കാനാണ് ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.