തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളജിൽ ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത- പോസ്റ്റ് എം എസ് സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ്/ എം എസ് സി മെഡിക്കൽ ഫിസിക്സ് അല്ലെങ്കിൽ മറ്റേതെങ്കിലും പി ജി ഡിഗ്രി/ എ ഇ ആർ ബി അംഗീകരിച്ച ഡിപ്പോമ അല്ലെങ്കിൽ അടിസ്ഥാന യോഗ്യതയും ഒരു വർഷത്തെ ഇന്റേൺഷിപ്പും.
ബാർക്കിൽ (ബി.എ.ആർ.കെ) നിന്നുള്ള ആർ.എസ്.ഒ മെഡിക്കൽ സർട്ടിഫിക്കേഷൻ. പ്രായം: പി. എസ്.സി നിയമപ്രകാരമുള്ളത്. കരാർ കാലാവധി പരമാവധി ആറു മാസമാണ്. പ്രതിമാസ വേതനം: 57, 700 രൂപ ( കൺസോളിഡേറ്റഡ്).
ഇന്റർവ്യൂവിന് ഹാജരാകുന്നവർ ഈമാസം 10 ന് രാവിലെ 10.30 ന് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലത്തിലെത്തണം. ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.