ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാക്കളായ ഇന്ത്യൻ റെയിൽവേയിൽ പുതിയ 32,000 തസ്തികകൾ. അപേക്ഷ ക്ഷണിച്ചിട്ടുള്ള അസിസ്റ്റൻറ് ലോകോ പൈലറ്റ്/ ടെക്നീഷ്യൻ തസ്തികകൾക്ക് പുറമേയാണിത്. നിലവിൽ ഇന്ത്യൻ റെയിൽവേ നികത്തേണ്ടത് 1,32,646 ഒഴിവുകളാണ്. പുതിയ തസ്തികകളിലേക്കുകൂടി വിജ്ഞാപനം പുറപ്പെടുവിച്ചാൽ രാജ്യം കണ്ട മെഗാ റിക്രൂട്ട്മെൻറാകും റെയിൽവേയുടേത്.
റെയിൽവേ അസിസ്റ്റൻറ് ലോകോ പൈലറ്റ്, ടെക്നീഷ്യൻ തസ്തികകളിലെ 99,000 ഒഴിവുകളിലേക്ക് നേരത്തേ അപേക്ഷ ക്ഷണിച്ചിരുന്നു. ആദ്യഘട്ട അസിസ്റ്റൻറ് ലോകോ പൈലറ്റ്, ടെക്നീഷ്യൻ തസ്തികകളിലേക്ക് നടത്തുന്ന റിക്രൂമെൻറിെൻറ പരീക്ഷ ആഗസ്റ്റ് ഒമ്പതിന് നടക്കും.
1,32,646 തസ്തികകളിലേക്കുള്ള നിയമന നടപടികൾ പുരോഗമിക്കുകയാണെന്നും ഇവ സ്ഥിര നിയമനമാകുെമന്നും റെയിൽവേ മന്ത്രി പീയുഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു. ഇൗ വർഷം 7,000 കോടി രൂപയുടെ യന്ത്രങ്ങൾ റെയിൽവേ വാങ്ങി. ഇതിനുപുറമേ അടിസ്ഥാനസൗകര്യ വികസനമുൾെപ്പടെയുള്ള പദ്ധതികൾക്കായി 13,000 കോടി നീക്കിവെച്ചതായും മന്ത്രി പറഞ്ഞു.
ആഗസ്റ്റ് ഒമ്പതിന് നടക്കുന്ന ആദ്യഘട്ട പരീക്ഷക്കായി 47.56 ലക്ഷം ഉദ്യോഗാർഥികളാണ് അപേക്ഷ നൽകിയിരിക്കുന്നത്. റെയിൽവേ ആദ്യമായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ കൂടിയാകും ഇത്. പരീക്ഷ മാതൃക റെയിൽവേയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷക്ക് നാലുദിവസം മുമ്പ് മുതൽ ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.