കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന മിനിരത്ന കമ്പനിയായ മിധാനി (മിശ്ര ധാതു നിഗം ലിമിറ്റഡ്) യിൽ ട്രേഡ് അപ്രൻറിസുമാരെ നിയമിക്കുന്നു.
ഒരു വർഷത്തേക്കായിരിക്കും അപ്രൻറിസ് ട്രെയിനിങ്. ആകെ 40 ഒഴിവുകളാണുള്ളത്.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത തുടങ്ങിയവ ചുവടെ ചേർക്കുന്നു.
1. ഫിറ്റർ: 15, മെട്രിക് അല്ലെങ്കിൽ പത്താംക്ലാസ് വിജയിച്ചിരിക്കണം കൂടാതെ െഎ.ടി.െഎ-ഫിറ്റർ.
2. ഇലക്ട്രീഷൻ: 10, മെട്രിക് അല്ലെങ്കിൽ പത്താംക്ലാസ് വിജയിച്ചിരിക്കണം. കൂടാതെ, െഎ.ടി.െഎ-ഇലക്ട്രീഷ്യൻസ്.
3. മെഷിനിസ്റ്റ്: 05, മെട്രിക് അല്ലെങ്കിൽ പത്താംക്ലാസ് വിജയിച്ചിരിക്കണം. കൂടാതെ, െഎ.ടി.െഎ-മെഷിനിസ്റ്റ്
4. ടർണർ: 05, മെട്രിക് അല്ലെങ്കിൽ പത്താംക്ലാസ് വിജയിച്ചിരിക്കണം. കൂടാതെ, െഎ.ടി.െഎ-ടർണർ.
5. വെൽഡർ: 05, മെട്രിക് അല്ലെങ്കിൽ പത്താംക്ലാസ് വിജയിച്ചിരിക്കണം. കൂടാതെ, െഎ.ടി.െഎ-വെൽഡർ.
താൽപര്യമുള്ളവർ www.apprenticeship.gov.in അല്ലെങ്കിൽ www.ncvtmis.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 10.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.