കേ​ന്ദ്ര സ​ർ​വി​സി​ൽ എം.​ടി.​എ​സ്-1198, ഹ​വീ​ൽ​ദാ​ർ 360 ഒ​ഴി​വു​ക​ൾ

സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ (SSC) കേ​ന്ദ്ര സ​ർ​വി​സു​ക​ളി​ലേ​ക്ക് മ​ൾ​ട്ടി ടാ​സ്കി​ങ് (നോ​ൺ ടെ​ക്നി​ക്ക​ൽ) സ്റ്റാ​ഫ് (എം.​ടി.​എ​സ്) ത​സ്തി​ക​യി​ൽ 1198 ഒ​ഴി​വു​ക​ളി​ലേ​ക്കും ഹ​വീ​ൽ​ദാ​ർ ത​സ്തി​ക​യി​ൽ 360 ഒ​ഴി​വു​ക​ളി​ലേ​ക്കും നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഇ​ൻ​ഡ​യ​റ​ക്ട് ടാ​ക്സ​സ് ആ​ൻ​ഡ് ക​സ്റ്റം​സി​ലും (CBIC) സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് നാ​ർ​കോ​ട്ടി​ക്സി​ലും (CBN) ഹ​വീ​ൽ​ദാ​ർ ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ക്കും. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ വി​വി​ധ വ​കു​പ്പു​ക​ൾ/​ഓ​ഫി​സു​ക​ൾ/​മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും മ​റ്റു​മാ​ണ് എം.​ടി.​എ​സ് ഒ​ഴി​വു​ക​ൾ.

യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യം. പ്രാ​യ​പ​രി​ധി 18-25/27. എ​സ്.​സി/​എ​സ്.​ടി​ക്കാ​ർ​ക്ക് അ​ഞ്ചു വ​ർ​ഷം, ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മൂ​ന്നു വ​ർ​ഷം, പി.​ഡ​ബ്ല്യൂ.​ബി.​ഡി വി​ഭാ​ഗ​ത്തി​ന് 10 വ​ർ​ഷം, വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും മ​റ്റും നി​യ​മാ​നു​സൃ​ത​മാ​യ വ​യ​സ്സി​ള​വു​ണ്ട്. ഭാ​ര​ത​പൗ​ര​ന്മാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

വ​നി​ത​ക​ളെ​യും പ​രി​ഗ​ണി​ക്കും. മെ​ഡി​ക്ക​ൽ, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സ് ഉ​ണ്ടാ​ക​ണം. സ​മ​ഗ്ര​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം https://ssc.nic.inൽ ​ല​ഭ്യ​മാ​ണ്. അ​പേ​ക്ഷാ​ഫീ​സ് 100 രൂ​പ. വ​നി​ത​ക​ളെ​യും എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ബി.​ഡി, വി​മു​ക്ത​ഭ​ട​ന്മാ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​രെ​യും ഫീ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ജൂ​​ലൈ 22 വ​രെ ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​ക്കാം.

തി​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തും. മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഷ​ക​ളി​ൽ ചോ​ദ്യ​പേ​പ്പ​റു​ക​ളു​ണ്ടാ​വും. ഒ​ന്ന​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ലു​ള്ള ടെ​സ്റ്റി​ൽ ന്യൂ​മെ​റി​ക്ക​ൽ ആ​ൻ​ഡ് മാ​ത്ത​മാ​റ്റി​ക്ക​ൽ എ​ബി​ലി​റ്റി, റീ​സ​ണി​ങ് എ​ബി​ലി​റ്റി ആ​ൻ​ഡ് പ്രോ​ബ്ലം സോ​ൾ​വി​ങ്, പൊ​തു​വി​ജ്ഞാ​നം, ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് കോം​പ്രി​ഹെ​ൻ​ഷ​ൻ എ​ന്നി​വ​യി​ൽ 90 ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും.

പ​ര​മാ​വ​ധി 170 മാ​ർ​ക്കി​നാ​ണി​ത്. കേ​ര​ള​ത്തി​ൽ കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​ര​വും ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി​യും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഹ​വീ​ൽ​ദാ​ർ ത​സ്തി​ക​ക്ക് പു​രു​ഷ​ന്മാ​ർ​ക്ക് 157.5 സെ.​മീ​റ്റ​ർ ഉ​യ​ര​വും 81-86 സെ.​മീ​റ്റ​ർ നെ​ഞ്ച​ള​വും വ​നി​ത​ക​ൾ​ക്ക് 152 സെ.​മീ​റ്റ​ർ ഉ​യ​ര​വും 48 കി​ലോ​ഗ്രാം ഭാ​ര​വും ഉ​ണ്ടാ​ക​ണം. കാ​യി​ക​ക്ഷ​മ​താ​പ​രീ​ക്ഷ​യി​ലും ഫി​സി​ക്ക​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് ടെ​സ്റ്റി​ലും യോ​ഗ്യ​ത നേ​ട​ണം.

Tags:    
News Summary - MTS-1198- Havildar -360 Vacancies in Central Services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.