ദേശീയ നിയമ സർവകലാശാലകളിൽ പഞ്ചവത്സര എൽഎൽ.ബി, എൽഎൽ.എം കോഴ്സുകളിലേക്കുള്ള അഡ്മിഷൻ കൗൺസലിങ് നടപടികൾ ആരംഭിച്ചു. ക്ലാറ്റ് (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്) 2024 (UG/PG) യോഗ്യത നേടിയവർക്ക് ഡിസംബർ 20 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൗൺസലിങ് രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 30,000 രൂപയും എസ്.സി/എസ്.ടി/ഒ.ബി.സി/ബി.സി/ഇ.ഡബ്ല്യു.എസ്/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 20,000 രൂപയുമാണ്. വിജ്ഞാപനവും രജിസ്ട്രേഷൻ, കൗൺസലിങ് നടപടിക്രമങ്ങളും https://consortiumofnlus.ac.in/clat2024 ൽ.
കൺസോർട്ട്യം ഓഫ് നാഷനൽ ലോ യൂനിവേഴ്സിറ്റീസിന്റെ ആഭിമുഖ്യത്തിലാണ് കൗൺസലിങ്. അഞ്ച് റൗണ്ടുകളായാണ് അഡ്മിഷൻ കൗൺസലിങ് ക്രമീകരിച്ചിട്ടുള്ളത്.
ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ഡിസംബർ 26ന് രാവിലെ 10ന് പ്രസിദ്ധപ്പെടുത്തും. സെക്കഡ് അലോട്ട്മെന്റ് ലിസ്റ്റ് ജനുവരി എട്ടിന് രാവിലെ 10ന് പ്രസിദ്ധീകരിക്കും. ജനുവരി 12ന് ഉച്ചക്ക് ഒരുമണിവരെ കൺഫർമേഷൻ ഫീസ് അടക്കാം.
മൂന്നാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് ജനുവരി 22നും നാലാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് മേയ് 20നും അഞ്ചാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് മേയ് 28നും പ്രസിദ്ധപ്പെടുത്തും. അഡ്മിഷൻ കൗൺസലിങ് കലണ്ടറും പ്രവേശന നടപടികളും വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.