ആഭ്യന്തര വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ കുറ്റാന്വേഷണ ഏജൻസിയിൽ റിസർച് ഒാഫിസർമാെര നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. കാലാവധി നീട്ടാൻ സാധ്യതയുണ്ട്.
സീനിയർ റിസർച് ഒാഫിസർ (രണ്ട്), റിസർച് ഒാഫിസർ (രണ്ട്), ജൂനിയർ റിസർച് ഒാഫിസർ (രണ്ട്) എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: സീനിയർ റിസർച് ഒാഫിസർ: സോഷ്യൽ സയൻസ്, ൈസക്കോളജി, പൊളിറ്റിക്കൽ സയൻസ്, ക്രിമിനോളജി, മിലിട്ടറി സയൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ പിഎച്ച്.ഡി അല്ലെങ്കിൽ എം.ഫിൽ. യു.ജി.സി മാനദണ്ഡങ്ങൾപ്രകാരം െലക്ചററായി അംഗീകൃത സ്ഥാപനത്തിൽ ചുരുങ്ങിയത് മൂന്നു വർഷമെങ്കിലും പ്രവർത്തിച്ചിരിക്കണം.
റിസർച് ഒാഫിസർ: സോഷ്യൽ സയൻസ്, ൈസക്കോളജി, പൊളിറ്റിക്കൽ സയൻസ്, ക്രിമിനോളജി, മിലിട്ടറി സയൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ പിഎച്ച്.ഡി അല്ലെങ്കിൽ എം.ഫിൽ. ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
ജൂനിയർ റിസർച് ഫെലോ: സോഷ്യൽ സയൻസ്, ൈസക്കോളജി, പൊളിറ്റിക്കൽ സയൻസ്, ക്രിമിനോളജി, മിലിട്ടറി സയൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം. സീനിയർ റിസർച് ഫെലോക്ക് ഒരു ലക്ഷം രൂപയും റിസർച് ഫെലോക്ക് 50,000 രൂപയും ജൂനിയർ റിസർച് ഫെലോക്ക് 25,000 രൂപയുമാണ് പ്രതിമാസ ശമ്പളം നൽകുക.
അപേക്ഷഫോറം www.nia.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഏപ്രിൽ നാലിനകം എൻ.െഎ.എ ആസ്ഥാനത്ത് എത്തിയിരിക്കണം. ഏപ്രിൽ 16ന് ന്യൂഡൽഹിയിൽ എൻ.െഎ.എ ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിെൻറ അടിസ്ഥാനത്തിലായിരിക്കും നിയമനം. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ വായിച്ചശേഷമേ അപേക്ഷ പൂരിപ്പിക്കാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.