ഭാരത സർക്കാർ സംരംഭമായ ന്യൂഡൽഹിയിലെ നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻ.ടി.പി.സി) ലി മിറ്റഡ് പ്രവൃത്തിപരിചയമുള്ള എൻജിനീയർമാരെ തേടുന്നു. ഇലക്ട്രിക്കൽ/ മെക്കാനിക ്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെേൻറഷൻ ഡിസിപ്ലിനുകളിലാണ് അവസരം. തെർമൽ പവ ർ പ്ലാൻറിൽ ഷിഫ്റ്റ് ഓപറേഷന് വേണ്ടിയാണ് നിയമനം. ഓരോ ഡിസിപ്ലിനിലും ലഭ്യമായ ഒഴ ിവുകൾ ചുവടെ: ശമ്പളനിരക്ക്: 50,000-1,60,000 രൂപ (ഇ2 ഗ്രേഡ്).
ഇലക്ട്രിക്കൽ -75 (ജനറൽ -37, ഒ.ബി.സി -21, എസ്.സി -11, എസ്.ടി -6)
മെക്കാനിക്കൽ -76 (ജനറൽ -39, ഒ.ബി.സി -21, എസ്.സി -11, എസ്.ടി -5)
ഇലക്ട്രോണിക്സ് -26 (ജനറൽ -13, ഒ.ബി.സി -7, എസ്.സി -4, എസ്.ടി -2)
ഇൻസ്ട്രുമെേൻറഷൻ -26 (ജനറൽ -13, ഒ.ബി.സി -7, എസ്.സി -4, എസ്.ടി -2)
യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ കുറയാെത ബി.ഇ/ബി.ടെക് ബിരുദം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് പാസ്മാർക്ക് മതിയാകും. യോഗ്യത നേടിക്കഴിഞ്ഞ് ബന്ധപ്പെട്ട മേഖലയിൽ എക്സിക്യൂട്ടിവ്/സൂപ്പർവൈസറി തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുണ്ടാവണം.
പവർപ്ലാൻറ് എക്വിപ്മെൻറ്സ് ആൻഡ് ഓക്സിലറീസ് ഓപറേഷൻ ആൻഡ് മെയിൻറനൻസ്/ കമീഷനിങ്/ ഇറക്ഷൻ എന്നിവയിലാണ് പ്രവൃത്തിപരിചയം ആവശ്യമായിട്ടുള്ളത്. പ്രായപരിധി 30 വയസ്സ്. സംവരണവിഭാഗങ്ങൾക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.ntpcareers.netൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശങ്ങൾ പാലിച്ച് അപേക്ഷിക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് 300 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല.
അപേക്ഷ ഓൺലൈനായി http://www.ntpccareers.net ൽ നിർദേശാനുസരണം ആഗസ്റ്റ് 26നകം സമർപ്പിക്കേണ്ടതാണ്. വിലാസം: NTPC Limited, Institutional Area, Lodhi Road, New Delhi-110003.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.