തിരുവനന്തപുരം: ബി.എസ്സി നഴ്സിങ്, വിവിധ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾ എന്നിവയിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെൻറ് പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ പുതുക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനകം അലോട്ട്മെൻറ് മെമ്മോ പ്രിൻറൗട്ട് എടുക്കുകയോ, വെബ്സൈറ്റിൽ അലോട്ട്മെൻറ് പരിശോധിക്കുകയോ ചെയ്തിട്ടുള്ളവർ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ വീണ്ടും ലോഗിൻ ചെയ്ത് അലോട്ട്മെൻറ് പരിശോധിക്കേണ്ടതാണ്.
പുതിയ അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുത്ത് അലോട്ട്മെൻറ് മെമ്മോയിൽ കാണുന്ന ഫീസ് ഓൺലൈനായോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലോ ആഗസ്റ്റ് 24ന് വൈകുന്നേരം മൂന്നിനകം അടയ്ക്കണം. ആദ്യ അലോട്ട്മെൻറ് മെമ്മോ പ്രകാരം ഫീസ് ഒടുക്കിയവർ പുതുക്കിയ അലോട്ട്മെൻറ് മെമ്മോ പ്രകാരം വിണ്ടും ഫീസ് ഒടുക്കേണ്ടതില്ല. ആഗസ്റ്റ് 24ന് വൈകുന്നേരം പ്രസിദ്ധീകരിക്കുന്ന രണ്ടാം അലോട്ട്മെൻറിനുശേഷം മാത്രം വിദ്യാർഥികൾ കോളജുകളിൽ പ്രവേശനം നേടിയാൽ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.