തിരുവനന്തപുരം: സർക്കാർ / സ്വാശ്രയ മെഡിക്കൽ കോളജുകൾ, തിരുവനന്തപുരം റീജനൽ കാൻസ ർ സെൻറർ എന്നിവിടങ്ങളിലെ പി.ജി മെഡിക്കൽ കോഴ്സ് പ്രവേശനത്തിന് ഒന്നാംഘട്ട പ്രൊവിഷന ൽ അലോട്ട്മെൻറ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ കേരള സ്റ്റേറ്റ് റാങ്ക് ലിസ്റ്റ്, കാറ്റഗറി വിവരങ്ങൾ എന്നിവ പ്രൊവിഷനലായാണ് പ്രസിദ്ധീകരിച്ചിരുന്നത്. അപേക്ഷാർഥികളുടെ പ്രൊവിഷനൽ റാങ്കിെൻറയും അവർ പ്രവേശനപരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലൂടെ 21വരെ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെയും അടിസ്ഥാനത്തിൽ ഒന്നാംഘട്ട അലോട്ട്മെൻറും താൽക്കാലികമായാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. നിലവിെല സാഹചര്യത്തിൽ ഒന്നാംഘട്ട അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ കോളജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതില്ല.
Candidate portalൽ ലഭ്യമാക്കിയിട്ടുള്ള ‘Virtual admission’ മുഖാന്തരം ഓൺലൈനായി മേയ് നാലിന് വൈകീട്ട് അഞ്ചിന് മുമ്പായി പ്രവേശനം നേടാം. ഓൺലൈനായി ഫീസ് അടയ്ക്കാനും സൗകര്യമുണ്ട്. ഹെൽപ് ലൈൻ: 0471-2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.