തിരുവനന്തപുരം: പൊലീസ് നിയമനം പൊലീസിനു നൽകാൻ പബ്ലിക് സർവിസ് കമീഷൻ. പി.എസ്.സി മേൽനോട്ടത്തിൽ നടത്തിവന്ന പൊലീസ് കായികക്ഷമത പരീക്ഷകൾ സംസ്ഥാന പൊലീസിന് കൈമാറ ാനാണ് ഒരുവിഭാഗത്തിെൻറ നീക്കം. അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിയൊരുക്കുന്ന താണിത്.
നിലവിൽ സബ് ഇൻസ്പെക്ടർ, സിവിൽ പൊലീസ് ഓഫിസർ (സി.പി.ഒ), വനിത സി.പി.ഒ, ഡ്രൈവർ സ ി.പി.ഒ എന്നീ തസ്തികളിലെ എഴുത്ത് (ഒ.എം.ആർ), കായികക്ഷമത പരീക്ഷകളും മെഡിക്കൽ പരിശോധനയും പി.എസ്.സി നേരിട്ടാണ് നടത്തുന്നത്. എട്ട് കായിക ഇനങ്ങളിൽ അഞ്ചെണ്ണമെങ്കിലും പാസാകുന്നവർക്കാണ് റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തി അഡ്വൈസ് മെമ്മോ നൽകുന്നത്. എന്നാൽ, പുതിയ നിർദേശ പ്രകാരം ആദ്യം പൊലീസ് വകുപ്പിൽനിന്ന് കായികക്ഷമത പാസായവരുടെ പട്ടിക പി.എസ്.സിക്ക് നൽകും. ഇവർക്കായിരിക്കും എഴുത്തുപരീക്ഷ നടത്തുക. തുടർന്ന് റാങ്ക് അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിപ്പിക്കും. ഇതിനോട് പി.എസ്.സിയിൽതന്നെ ഭിന്നാഭിപ്രായമുണ്ട്. കായികക്ഷമത പരീക്ഷ പൊലീസിനെ ഏൽപിക്കുന്നത് വൻ അഴിമതിക്ക് കളമൊരുക്കുമെന്നും പി.എസ്.സിയുടെ വിശ്വാസ്യതയെ തകർക്കുമെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്നു ചേരുന്ന പി.എസ്.സി യോഗം ഇതുസംബന്ധിച്ച് ചർച്ചചെയ്യും.
എ.ആർ, എസ്.എ.പി ക്യാമ്പുകളിലെ എസ്.പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥൻ ചെയർമാനായ മൂന്നംഗ ബോർഡായിരുന്നു മുൻകാലങ്ങളിൽ കായികക്ഷമത പരിശോധനക്ക് മേൽനോട്ടം വഹിച്ചിരുന്നത്. എസ്.പിയെ കൂടാതെ, പി.എസ്.സിയിലെ അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനും പ്രമുഖ കോളജുകളിലെ കായിക അധ്യാപകനുമായിരുന്നു മറ്റ് അംഗങ്ങൾ. എന്നാൽ, പരീക്ഷ പാസാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥർ വൻ തുക കോഴ വാങ്ങുന്നതായി പരാതികൾ ഉയരുകയും അന്വേഷണത്തിൽ ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെ ഏഴു വർഷം മുമ്പ് ബോർഡിനെ പി.എസ്.സി ഉടച്ചുവാർത്തു. നിലവിൽ പി.എസ്.സി അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ചെയർമാനായ ബോർഡാണ് കായിക ക്ഷമത പരീക്ഷക്ക് മേൽനോട്ടം വഹിക്കുന്നത്.
കഴിഞ്ഞ ആഴ്ച പി.എസ്.സി യോഗത്തിൽ വിഷയം ഇടത് അനുഭാവികളായ അംഗങ്ങൾ ഉയർത്തിയിരുന്നു. പി.എസ്.സിയെ നോക്കുകുത്തിയാക്കുന്ന നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് മറു വിഭാഗം വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.