തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലക്ക് കീഴിൽ സർവകലാശാല ആസ്ഥാനത്തുള്ള അക്കാദമിക് സ്റ്റാഫ് കോളജ്, കോഴിക്കോട്ട് പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ്, തിരുവനന്തപുരത്തെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എന്നിവിടങ്ങളിൽ ഒഴിവുള്ള പ്രഫസർ / അസോസിയേറ്റ് പ്രഫസർ/ അസിസ്റ്റന്റ് പ്രഫസർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ/ റീ-എംപ്ലോയ്മെന്റ്/ കരാര്‍ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകർ വിശദ ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പ് അപേക്ഷയോടൊപ്പം വെക്കണം. അപേക്ഷകൾ രജിസ്ട്രാർ, കേരള യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, മെഡിക്കൽ കോളജ് പി.ഒ, തൃശൂർ 680596 എന്ന വിലാസത്തിൽ ജനുവരി 31 നകം സർവകലാശാലയിൽ ലഭിക്കണം. വെബ്സൈറ്റ് ‘www.kuhs.ac.in’ സന്ദർശിക്കുക. ഫോൺ: 0487-2207664, 2207650.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.