തിരുവനന്തപുരം: ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് വകുപ്പിൽ ഫയർമാൻ (െട്രയിനി), എൻ.സി.എ-എസ്.സി.സി.സി (കാറ്റഗറി നമ്പർ 139/2019, 359/2019) തസ്തികയിലേക്ക് ഡിസംബർ രണ്ടുമുതൽ ഒമ്പതുവരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ പി.എസ്.സി നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ഡിസംബർ 16, 17, 19, 20, 21, 22, 23 തീയതികളിലേക്ക് മാറ്റി.
ഉദ്യോഗാർഥികൾ പുതുക്കിയ തീയതികളിൽ നിലവിൽ ലഭിച്ചിട്ടുള്ള അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷ കേന്ദ്രത്തിലെത്തണം. കൂടുതൽ വിവരങ്ങൾക്ക് പി.എസ്.സി കൊല്ലം മേഖല ഓഫിസുമായി ബന്ധപ്പെടണം.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സോഷ്യൽ വർക്കർ (എം.എസ്.ഡബ്ല്യൂ) (കാറ്റഗറി നമ്പർ 1/2019) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ഡിസംബർ ഏഴിന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫിസിലെ പരീക്ഷ ഹാളിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
പൊതുമരാമത്ത് (ഇലക്േട്രാണിക്സ് വിങ്) വകുപ്പിൽ എൻജിനീയറിങ് അസി. (ഇലക്േട്രാണിക്സ്)/ഓവർസിയർ േഗ്രഡ് -1 (ഇലക്േട്രാണിക്സ്) (കാറ്റഗറി നമ്പർ 192/2019) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ഡിസംബർ 7, 8, 9 തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 3 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ പ്യൂൺ (ഓഫിസ് അറ്റൻഡൻറ്)/വാച്ച്മാൻ തസ്തികയിലുള്ളവർക്ക് എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള അർഹത നിർണയ പരീക്ഷയുടെ (കാറ്റഗറി നമ്പർ 481/2022) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷിക്കാവുന്ന അവസാന തീയതി ഡിസംബർ 28.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.