തിരുവനന്തപുരം: പി.എസ്.സി വെബ്സൈറ്റ് വഴിയുള്ള ഒറ്റത്തവണ രജിസ്ട്രേഷന് ഇനി അഞ്ചുഘട്ടം. ആദ്യ ഘട്ടത്തിൽ ഉദ്യോഗാർഥികൾക്ക് പ്രാഥമിക വിവരങ്ങൾ നൽകി യൂസർ ഐഡിയും പാസ്വേഡും ലഭിക്കുമെന്നതാണ് ഇതിെൻറ സവിശേഷത. ഒന്നാം ഘട്ടത്തിനുശേഷം ഉദ്യോഗാർഥിയുടെ സൗകര്യാർഥം ലോഗിൻ ചെയ്ത് ഓരോ ഘട്ടവും കടന്ന് രജിസ്േട്രഷൻ പൂർത്തിയാക്കാൻ കഴിയുന്നവിധമാണ് പുതിയ ക്രമീകരണം. ചൊവ്വാഴ്ച ചേർന്ന പി.എസ്.സി യോഗത്തിലാണ് തീരുമാനം. അടുത്തയാഴ്ച മുതൽ പരിഷ്കരിച്ച രീതി പ്രാബല്യത്തിൽവരും.
നിലവിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടപടി തുടങ്ങിയാൽ ഏറ്റവും അവസാനമാണ് യൂസർ െഎഡിയും പാസ്വേഡും ലഭിക്കുക. നിശ്ചിത സമയപരിധിക്കകം വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും ആദ്യം മുതൽ തുടങ്ങണം. ഇത് ഏറെ പ്രയാസമുണ്ടാകുന്നുവെന്ന് കണ്ടാണ് പുതിയ രീതിയിലേക്കുള്ള മാറ്റം. അഞ്ചുഘട്ടമായി പൂർത്തീകരിച്ചാൽ പ്രൊഫൈൽ പരിശോധിച്ച് വിവരങ്ങൾ ശരിയെന്ന് ഉറപ്പാക്കാനുള്ള സൗകര്യവും പുതിയരീതിയിലുണ്ട്.
ജലഗതാഗതവകുപ്പിൽ കൂലി വർക്കർ തസ്തികയിൽ യോഗ്യരായ ഉദ്യോഗാർഥികൾ ആരും പ്രായോഗിക പരീക്ഷക്ക് ഹാജരാകാത്ത സാഹചര്യത്തിൽ ചുരുക്കപ്പട്ടിക വിപുലപ്പെടുത്താനും പി.എസ്.സി യോഗം തീരുമാനിച്ചു.
മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ േഗ്രഡ് -2 തസ്തികക്ക് ഇൻറർവ്യൂ നടത്തും. സാമൂഹികനീതി വകുപ്പിൽ പാർട്ട് ടൈം ടെയിലറിങ് ഇൻസ്ട്രക്ടർ, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഹോർട്ടികൾചർ), ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ജലഗതാഗതവകുപ്പിൽ സ്രാങ്ക് തസ്തികക്ക് പ്രായോഗിക പരീക്ഷ നടത്താനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.