തിരുവനന്തപുരം: വിവിധ തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസി. പ്രഫസർ (ഡെർമറ്റോളജി ആൻഡ് വെനറോളജി), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി (സീനിയർ) ഗാന്ധിയൻ സ്റ്റഡീസ്, വിവിധ ജില്ലകളിൽ എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ ൈഡ്രവർ േഗ്രഡ് 2 (എച്ച്.ഡി.വി) (വിമുകതഭടന്മാർ മാത്രം) തസ്തികളിലാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് േഗ്രഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 250/2020), സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ൈഡ്രവർ (എൻ.സി.എ- ഈഴവ) (കാറ്റഗറി നമ്പർ 44/2020), കേരള വാട്ടർ അതോറിറ്റിയിൽ േട്രസർ/ഓവർസീയർ േഗ്രഡ് 3 (കാറ്റഗറി നമ്പർ 244/2018) തസ്തികകളിൽ സാധ്യതപട്ടികയും പ്രസിദ്ധീകരിക്കും.
മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ തിയറ്റർ മെക്കാനിക് േഗ്രഡ് 2 (കാറ്റഗറി നമ്പർ 61/2020)ൽ ഒ.എം.ആർ/ഓൺലൈൻ പരീക്ഷ നടത്തും
മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസി. പ്രഫസർ (ഫിസിയോളജി) (രണ്ടാം എൻ.സി.എ വിശ്വകർമ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (മെഡിക്കൽ ഓങ്കോളജി), കോട്ടയം ജില്ലയിൽ എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ ലോവർ ഡിവിഷൻ ക്ലർക്ക് (വിമുക്തഭടന്മാർ മാത്രം) രണ്ടാം എൻ.സി.എ- പട്ടികവർഗം തസ്തികകളിൽ അഭിമുഖവും നടത്തും.
എച്ച്.എസ്.എസ്.ടി (ജൂനിയർ) ഇംഗ്ലീഷ് (പട്ടികവർഗം), കേരള കോഓപറേറ്റിവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫിസർ- ഒന്നാം എൻ.സി.എ ഈഴവ/ബില്ലവ/തിയ്യ തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്താനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.