വനിത വോളിബാൾ താരങ്ങൾക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ അവസരം

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ മികച്ച വനിത​ വോളിബാൾ താരങ്ങൾക്ക് ക്ലർക്ക് (കസ്റ്റമർ സർവിസ് അസോസിയേറ്റ്) തസ്തികയിൽ നിയമനത്തിന് അപേക്ഷിക്കാം. ശമ്പളനിരക്ക് 24,050 -64,480 രൂപ. ആകെ 12 ഒഴിവുകളുണ്ട്.

യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം, പ്രായപരിധി 18 -25 വയസ്സ്. സംസ്ഥാന/ ദേശീയ/ അന്തർദേശീയ മത്സരങ്ങളിൽ പ്രതിനിധാനം ചെയ്തിട്ടുള്ളവരോ ജൂനിയർ നാഷനൽ ചാമ്പ്യൻഷിപ് മെഡൽ ലഭിച്ചവരോ ആകണം. വിശദമായ യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://bankofmaharashtra.in/careersൽ ലഭിക്കും. ജൂലൈ 8 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Tags:    
News Summary - Opportunity for women volleyball players in Bank of Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.