കേന്ദ്ര പൊതുമേഖലയിലുള്ള പഞ്ചാബ് നാഷനൽ ബാങ്ക് സ്പെഷലിസ്റ്റ് ഓഫിസർമാരെ റിക്രൂട്ട് ചെയ്യുന്നു. ജൂനിയർ മാനേജ്മെന്റ്, മിഡിൽ മാനേജ്മെന്റ് ഗ്രേഡുകളിൽ വിവിധ തസ്തികകളിലായി 240 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ:
ഓഫിസർ ക്രെഡിറ്റ്- ഒഴിവുകൾ 200, ഇൻഡസ്ട്രി 8, സിവിൽ എൻജിനീയർ 5, ഇലക്ട്രിക്കൽ എൻജിനീയർ 4, ആർക്കിടെക്ചർ 1, ഇക്കണോമിക്സ് 6. ജൂനിയർ മാനേജ്മെന്റ് ഗ്രേഡ്, സ്കെയിൽ വൺ തസ്തികകളാണിത്.മാനേജർ ഇക്കണോമിക്സ്, ഒഴിവുകൾ 4, ഡേറ്റ സയന്റിസ്റ്റ് 3, മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ രണ്ട് തസ്തികകൾ.
സീനിയർ മാനേജർ ഡേറ്റ സയന്റിസ്റ്റ് (എം.എം.ജി സ്കെയിൽ 3), ഒഴിവുകൾ 2. മാനേജർ സൈബർ സെക്യൂരിറ്റി (എം.എം.ജി സ്കെയിൽ 2) ഒഴിവുകൾ 4. സീനിയർ മാനേജർ സൈബർ സെക്യൂരിറ്റി (എം.എം.ജി സ്കെയിൽ 3) ഒഴിവുകൾ 3. യോഗ്യത മാനദണ്ഡങ്ങൾ, ശമ്പള സ്കെയിൽ, സെലക്ഷൻ നടപടികൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.pnbindia.in/recruitments ലിങ്കിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
ജൂൺ 11 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ ടെസ്റ്റ് ജൂലൈ രണ്ടിന് ദേശീയതലത്തിൽ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.