സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ ജൂനിയർ അസോസിയേറ്റുമാരെ നിയമിക്കുന്നതിന് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലുമായി 8301 ഒഴിവുകളുണ്ട്. കേരളത്തിൽ മാത്രം 247 ഒഴിവുകളുണ്ട്. ഒരാൾക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാനാവൂ. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. പ്രിലിംസ്, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടത്തിലായാണ് പരീക്ഷ നടക്കുക.
പ്രായപരിധി: 20നും 28നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സിയിലെ നോൺക്രീമിലെയർ വിഭാഗക്കാർക്ക് മൂന്നുവർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷഫീസ്: 600 രൂപ. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 100 രൂപ. www.sbi.co.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടക്കുന്നതിനും അവസാന തീയതി: ഫെബ്രുവരി 10. പ്രിലിമിനറി പരീക്ഷ മാർച്ച്/ഏപ്രിൽ മാസത്തിലും മെയിൻ പരീക്ഷ മേയ് 12നും നടക്കും. വിശദാംശങ്ങൾക്ക് www.sbi.co.in എന്ന വെബ്സൈറ്റിൽ കരിയേഴ്സ് എന്ന തലക്കെട്ടിൽ ലേറ്റസ്റ്റ് അനൗൺസ്മെൻറ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.