തിരുവനന്തപുരം: ഇൗ വർഷം 43.12 ശതമാനം വിദ്യാർഥികളും എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് ഇംഗ്ലീഷിൽ. 4,35,116 െറഗുലർ വിദ്യാർഥികളിൽ 1,87,647 പേരാണ് ഇംഗ്ലീഷിൽ പരീക്ഷയെഴുതുന്നത്. 2,43,404 (55.94 ശതമാനം)പേർ മലയാളത്തിലും. 2435 വിദ്യാർഥികൾക്ക് കന്നടയും 1630 പേർക്ക് തമിഴുമാണ് പ രീക്ഷാമാധ്യമം.
ഭൂരിഭാഗം അൺ എയ്ഡഡ് സ്കൂളുകളിലും പഠനമാധ്യമം ഇംഗ്ലീഷ് ആയതാണ ് പകുതിയോടടുത്ത് വിദ്യാർഥികൾ ഇംഗ്ലീഷിൽ പരീക്ഷയെഴുതാൻ കാരണം. അൺഎയ്ഡഡ് സ്കൂളുകളിൽ നിന്ന്പരീക്ഷയെഴുതുന്നത് 31,103 പേരാണ്. പുറമെ പല സർക്കാർ, എയ്ഡഡ് സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം ബാച്ചുകളുണ്ട്. ഇവിടത്തെ കുട്ടികൾ കൂടി ചേർന്നതോടെയാണ് 1.87 ലക്ഷം വിദ്യാർഥികൾ ഇംഗ്ലീഷ് മീഡിയത്തിലായത്. ഇവർക്ക് ചോദ്യപേപ്പറും ഇംഗ്ലീഷ് മീഡിയത്തിൽ തന്നെയാണ്.
ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ മലയാളഭാഷാപഠനം നിർബന്ധമാക്കി 2017ൽ നിയമനിർമാണം നടത്തിയിരുന്നു. ഇതിനനുസൃതമായി കഴിഞ്ഞവർഷം മേയിൽ ചട്ടം നിലവിൽ വന്ന ശേഷം നടക്കുന്ന ആദ്യ എസ്.എസ്.എൽ.സി പരീക്ഷ കൂടിയാണ് ഇത്തവണത്തേത്.
എയ്ഡഡ് സ്കൂളുകളിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത് 2,62,004 വിദ്യാർഥികളാണ്. ഇതിൽ 1,28,045 പേർ പെൺകുട്ടികളാണ്. 1,33,953 പേർ ആൺകുട്ടികളാണ്. സർക്കാർ സ്കൂളുകളിൽ പരീക്ഷയെഴുതുന്ന 1,42,009 പേരിൽ 69,600 പേർ പെൺകുട്ടികളും 72,409 പേർ ആൺകുട്ടികളുമാണ്. പരീക്ഷയെഴുതുന്ന 4,35,116 പേരിൽ 2,12,590 പേർ പെൺകുട്ടികളും 2,22,526 പേർ ആൺകുട്ടികളുമാണ്. പരീക്ഷയെഴുതുന്നവരിൽ 2,94,458 കുട്ടികൾ ഒ.ബി.സി വിഭാഗത്തിൽ നിന്നാണ്. 75,176- ജനറൽ, 43,245- എസ്.സി, 8171- എസ്.ടി, 14,066- ഒ.ഇ.സി വിഭാഗക്കാരാണ്. 3054 സ്കൂളുകൾക്ക് 2941 പരീക്ഷാകേന്ദ്രങ്ങളാണ് ഇത്തവണ. പ്രൈവറ്റ് വിഭാഗത്തിൽ 2151 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 1822 പേർ പുതിയ സ്കീമിലും 329 പേർ പഴയ സ്കീമിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.