പോണ്ടിച്ചേരി സർവകലാശാല ഫാക്കൽറ്റി/അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു. പ്രഫസർ 44, അസോ. പ്രഫസർ 68, അസി. പ്രഫസർ 67 എന്നിങ്ങനെ ആകെ 179 ഒഴിവുകളുണ്ട്. വാഴ്സിറ്റി വകുപ്പുകളും വിഷയങ്ങളും ലഭ്യമായ ഒഴിവുകളും ചുവടെ. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.recruitment.pondiuni.edu.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം.
തമിഴ് 3 ഒഴിവ്, മാേനജ്മെൻറ് സ്റ്റഡീസ് 11, കോമേഴ്സ് 6, ഇക്കണോമിക്സ് 5, ടൂറിസം സ്റ്റഡീസ് 1, ബാങ്കിങ് ടെക്നോളജി 3, ഫിനാൻഷ്യൽ ടെക്നോളജി 4, ഇൻറർനാഷനൽ ബിസിനസ് 2, മാത്തമാറ്റിക്സ് 6, സ്റ്റാറ്റിസ്റ്റിക്സ് 2, ഫിസിക്സ് 6, അപ്ലൈഡ് മെറ്റീരിയൽസ് ഡിസൈൻസ് 4, കെമിസ്ട്രി 3, എർത്ത് സയൻസ് 5, അപ്ലൈഡ് ജിയോ ഫിസിക്സ് 4, സെൻട്രൽ ഇൻസ്ട്രുമെേൻറഷൻ ഫെസിലിറ്റി 1, കോസ്റ്റൽ ഡിസാസ്റ്റർ മാനേജ്മെൻറ് 4, ബയോ ടെക്നോളജി 3, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി 4, ബയോ കെമിസ്ട്രി ആൻഡ് മോളിക്യൂലർ ബയോളജി 2, ബയോ ഇൻഫർമാറ്റിക്സ് 1, ഇക്കോളജി ആൻഡ് എൻവയൺമെൻറൽ സയൻസ് 6, മൈക്രോ ബയോളജി 1, ഇംഗ്ലീഷ് 3, ഫ്രഞ്ച് 3, ഹിന്ദി 1, സംസ്കൃതം 2, ഫിലോസഫി 2, ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് 8, പെർഫോമിങ് ആർട്സ് 3, ആന്ത്രേപ്പോളജി 2, പൊളിറ്റിക്സ് ആൻഡ് ഇൻറർനാഷനൽ സ്റ്റഡീസ് 5, സെൻറർ ഫോർ വിമെൻ സ്റ്റഡീസ് 4, സെൻറർ ഫോർ സ്റ്റഡി ഓഫ് സോഷ്യൽ പോളിസി 4, സോഷ്യൽ വർക്ക് 1, സോഷ്യോളജി 1, ഹിസ്റ്ററി 2, സൗത്ത് ഏഷ്യൻ സ്റ്റഡീസ് 2, മാരിടൈം സ്റ്റഡീസ് 1, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് 2, ഇലക്ട്രോണിക് മീഡിയ ആൻഡ് മാസ് കമ്യൂണിക്കേഷൻ 3, എജുക്കേഷൻ 2, നാനോ സയൻസ് ആൻഡ് ടെക്നോളജി 2, ഗ്രീൻ എനർജി ടെക്നോളജി 5, കമ്പ്യൂട്ടർ സയൻസസ് 13, ഇലക്ട്രോണിക്സ് എൻജിനീയറിങ് 2, എൻവയൺമെൻറൽ എൻജിനീയറിങ് 4, നിയമം 7, ഹ്യൂമൻ റിസോഴ്സ് സെൻറർ 1 ഒഴിവ്.
കമ്യൂണിറ്റി കോളജുകൾ: ഇംഗ്ലീഷ് 2 ഒഴിവ്, കമ്പ്യൂട്ടർ സയൻസ് 1, തമിഴ് 1, ബയോ കെമിസ്ട്രി 2. യോഗ്യത, മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടിക്രമം മുതലായ വിവരങ്ങൾ വെബ്പോർട്ടലിലുണ്ട്. ഓൺലൈൻ അപേക്ഷ ജൂലൈ 24 വരെയും ഹാർഡ് കോപ്പി ജൂലൈ 31 വരെയും സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.