ഫാക്ടിൽ ടെക്നീഷ്യൻ (പ്രോസസ്) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ്സി ബിരുദം (കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി) അല്ലെങ്കിൽ ത്രിവത്സര അംഗീകൃത എൻജിനീയറിങ് ഡിേപ്ലാമ (കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജി).
പെട്രോ കെമിക്കൽ ടെക്നോളജി ഡിേപ്ലാമക്കാരെയും പരിഗണിക്കും. ഫെർട്ടിലൈസർ/കെമിക്കൽ/പെേട്രാകെമിക്കൽ പ്ലാൻറിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഒരു വർഷത്തെ ടെക്നീഷ്യൻ അപ്രൻറിസ്ഷിപ് ട്രെയ്നിങ്/നാഷനൽ അപ്രൻറിസ്ഷിപ് സർട്ടിഫിക്ക് (NAC) പ്രവൃത്തി പരിചയമായി പരിഗണിക്കും.
പ്രായപരിധി 18-35 വയസ്സ്. 1986 ഏപ്രിൽ ഒന്നിനോ അതിനു േശഷമോ ജനിച്ചവരാകണം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി-എൻ.സി.സി വിഭാഗങ്ങൾക്ക് മൂന്നുവർഷവും പ്രായപരിധിയിൽ ഇളവുണ്ട്. വിജ്ഞാപനം www.fact.co.inൽ ലഭ്യമാണ്.
തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ സഹിതം Dy. General Manager (HR) EST FEDO Building, The fertiliser and Chemicals Travancore Limited, Udyogamandal എന്ന വിലാസത്തിൽ ഏപ്രിൽ 30നകം ലഭിക്കണം.
യോഗ്യത പരീക്ഷയുടെ മെറിറ്റ്, പ്രവൃത്തിപരിചയം എന്നിവ കണക്കിലെടുത്ത് റാങ്ക്ലിസ്റ്റ് തയാറാക്കിയാണ് നിയമനം. പ്രതിമാസം 20,000 രൂപ ശമ്പളം ലഭിക്കും. പ്രോവിഡൻറ് ഫണ്ട്, ഇ.എസ്.െഎ, ഷിഫ്റ്റ് അലവൻസ് മുതലായ മറ്റാനുകൂല്യങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.