കേന്ദ്ര പൊതുമേഖല സ്ഥാപനമായ ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (ഫാക്ട്) ഉദ്യോഗമണ്ഡൽ ടെക്നീഷ്യൻ (പ്രോസസ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
നിയമന കാലാവധി രണ്ടു വർഷമാണ്. സേവന മികവ് പരിഗണിച്ച് രണ്ടു വർഷം കൂടി നീട്ടിക്കിട്ടും. പ്രതിമാസം 25000 രൂപയാണ് ശമ്പളം. ഓരോ വർഷവും മൂന്ന് ശതമാനം വർധനയുണ്ടാവും. ഇ.എസ്.ഐ, പ്രോവിഡന്റ് ഫണ്ട്, ടി.എ, ഡി.എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്.
യോഗ്യത: ബി.എസ്.സി (കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി) അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമ (കെമിക്കൽ/പെട്രോ കെമിക്കൽ). പ്രായപരിധി: 26 വയസ്സ്. (നിയമാനുസൃത വയസ്സിളവുണ്ട്). പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി. ഭിന്നശേഷിക്കാരെ പരിഗണിക്കില്ല. ഇന്ത്യൻ പൗരന്മാർക്കാണ് അവസരം.
വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.fact.co.in/careersൽ ലഭിക്കും. നിർദേശാനുസരണം ഓൺലൈനായി സെപ്റ്റംബർ 18 വൈകുന്നേരം നാലുമണിവരെ അപേക്ഷ സമർപ്പിക്കാം. പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകൾ സഹിതം രജിസ്ട്രേഡ് തപാലിൽ സെപ്റ്റംബർ 28നകം DGM (HR), HR Department, FACT, Udyogamandal, Pin: 683 501 എന്ന വിലാസത്തിൽ ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.