കേരള സർക്കാറിെൻറ കീഴിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ സിമൻറ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അേപക്ഷ ക്ഷണിച്ചു.
ചീഫ് മാനേജർ (കെമിക്കൽ), മാനേജർ/സീനിയർ മാനേജർ, സീനിയർ മാനേജർ (ഫിനാൻസ്) എന്നീ ഒഴിവുകളാണുള്ളത്.
ചീഫ് മാനേജർ (കെമിക്കൽ)- ഒരു ഒഴിവ്. യോഗ്യത: ബി.ടെക് കെമിക്കൽ എൻജിനീയറിങ്. ഉയർന്ന പ്രായപരിധി- 50 വയസ്സ്. ശമ്പള സ്കെയിൽ- 16,650-450-20,700-500-23,200, തൊഴിൽ പരിചയം: ബന്ധപ്പെട്ട തസ്തികയിൽ 10 മുതൽ15 വർഷം വരെ.
സീനിയർ മാനേജർ (പേഴ്സനൽ & അഡ്മിൻ)/ മാനേജർ (പേഴ്സനൽ & അഡ്മിൻ)- ഒരു ഒഴിവ്. യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം കൂടാതെ, എം.ബി.എ (എച്ച്.ആർ)/എം.എസ്.ഡബ്ല്യൂ. പ്രായപരിധി: 30-40 വയസ്സ്. തൊഴിൽ പരിചയം: മാനേജർ (പേഴ്സനൽ & അഡ്മിൻ) - ബന്ധെപ്പട്ട മേഖലയിൽ മൂന്ന് മുതൽ അഞ്ചുവർഷം. സീനിയർ മാനേജർ (പേഴ്സനൽ & അഡ്മിൻ) -ബന്ധപ്പെട്ട മേഖലയിൽ 5-10 വർഷം. ശമ്പളസ്കെയിൽ: സീനിയർ മാനേജർ(പേഴ്സനൽ & അഡ്മിൻ)-13,610-380-16,650-450-20,700.
മാനേജർ (പേഴ്സനൽ & അഡ്മിൻ)-12,930-340-13,610-380-16,650-450-20,250.
സീനിയർ മാനേജർ (ഫിനാൻസ്)- ഒരു ഒഴിവ്. യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം കൂടാതെ എം.സി.എ/ െഎ.സി.ഡബ്ല്യു.എ ഉയർന്ന പ്രായപരിധി: 45 വയസ്സ്.
തൊഴിൽ പരിചയം: ബന്ധപ്പെട്ട മേഖലയിൽ അഞ്ചു മുതൽ 10 വർഷം. ശമ്പള സ്കെയിൽ:13,610-380-16,650-450-20,700.
ബന്ധപ്പെട്ട തസ്തികകളിൽ സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: ചീഫ് മാനേജർ തസ്തികയിലേക്കുള്ള അപേക്ഷയുടെ മാതൃക www.travcement.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടാതെ, വിശദമായ ബയോഡാറ്റ, യോഗ്യത, വയസ്സ്, തൊഴിൽ പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അയക്കുക. മറ്റു തസ്തികകളിലേക്ക് അപേക്ഷ, വിശദമായ ബയോഡാറ്റ, യോഗ്യത, വയസ്സ്, തൊഴിൽ പരിചയം തുടങ്ങിയ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അയക്കുക.
അപേക്ഷകൾ അയക്കേണ്ട വിലാസം:
സീനിയർ മാനേജർ (ഫിനാൻസ്)^മാനേജിങ് ഡയറക്ടർ, ട്രാവൻകൂർ സിമൻറ്സ് ലിമിറ്റഡ്, നാട്ടകം, കോട്ടയം 686013.
ചീഫ് മാനേജർ (കെമിക്കൽ), സീനിയർ മാനേജർ (പേഴ്സനൽ & അഡ്മിൻ)/ മാനേജർ (പേഴ്സനൽ & അഡ്മിൻ) -ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, ട്രാവൻകൂർ സിമൻറ്സ് ലിമിറ്റഡ്, നാട്ടകം, കോട്ടയം 686013.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: െഫബ്രുവരി 24. കൂടുതൽ വിവരങ്ങൾക്ക് www.travcement.com സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.