ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ എൻജിനീയർമാർക്ക് അവസരം. കെമിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബ്രാഞ്ചുകളിൽ 65 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദമെടുത്തിരിക്കണം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 55 ശതമാനം മതി.
ഗേറ്റ് 2020 സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ. പ്രായപരിധി 2020 ജൂൺ 30ന് 26. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷ ഓൺലൈനായി മേയ് 24 വരെ സമർപ്പിക്കാം. അപേക്ഷ ഫീസില്ല.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് നിയമനം. എൻജിനീയർ/ഓഫിസർ തസ്തികയിൽ പ്രതിമാസം 50,000 രൂപയാണ് അടിസ്ഥാന ശമ്പളം. ക്ഷാമബത്തയും മറ്റാനുകൂല്യങ്ങളുമുണ്ട്. വിശദവിവരങ്ങൾ www.iocl.comൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.