രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജിയുടെ (ആർ.ജി.ഐ.പി.ടി) എനർജി സെൻററിലേക്ക് െലക്ചറർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (പരസ്യ) നമ്പർ RGIPT/sivasagar/FA/01/2020. അസമിലെ ശിവസാഗറിലാണ് പ്ലാൻറ് പ്രവർത്തിക്കുന്നത്. പെട്രോളിയം എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ്, സയൻസസ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഡിസിപ്ലിനുകളിലാണ് അവസരം.
യോഗ്യത: മെക്കാനിക്കൽ ഡിസിപ്ലിൻ: ഫസ്റ്റ്ക്ലാസ് ബാച്ലേഴ്സ്, മാസ്റ്റേഴ്സ് ബിരുദം. ശാസ്ത്ര, മാനവിക ഡിസിപ്ലിനുകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദവും CSIRUGC/NET, UGC-NET. ടീച്ചിങ്/റിസർച് /ഇൻഡസ്ട്രി മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായപരിധി 1.5.2020ൽ 35 വയസ്സ്. അപേക്ഷ ഓൺലൈനായി ജൂൺ 15നകം സമർപ്പിക്കണം. അപേക്ഷയുടെ പകർപ്പ് fac_recruitment@rgipt.ac.inൽ ഇ-മെയിൽ ചെയ്യുകയും വേണം. www.rgipt.ac.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.