തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായുള്ള പാഠപുസ്തക രചനക്ക് അപേക്ഷകർ വർധിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കായി എഴുത്തുപരീക്ഷ നടത്തുന്നു. ശനിയാഴ്ചയാണ് ജില്ല കേന്ദ്രങ്ങളിൽ എസ്.സി.ഇ.ആർ.ടി രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ നടത്തുന്നത്.
സ്കൂൾ അധ്യാപകരിൽനിന്നും വിരമിച്ച അധ്യാപകരിൽനിന്നുമായി 2013 അപേക്ഷയാണ് ലഭിച്ചത്. എഴുത്തുപരീക്ഷയിലൂടെ തെരഞ്ഞെടുക്കുന്നവരെ പങ്കെടുപ്പിച്ച് അഭിമുഖം നടത്തി റാങ്ക് പട്ടിക തയാറാക്കും. ഇതിൽനിന്നുള്ളവരെയായിരിക്കും പാഠപുസ്തക രചനക്കായി നിയമിക്കുക. ഹയർസെക്കൻഡറി പാഠപുസ്തക രചനയിൽ പങ്കെടുക്കാൻ അപേക്ഷിച്ചവരെ ഇപ്പോൾ പരിഗണിക്കില്ല.
ഹയർസെക്കൻഡറി പാഠപുസ്തക രചന സംബന്ധിച്ച് തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണിത്. ഇവർക്ക് താൽപര്യമുണ്ടെങ്കിൽ മറ്റു വിഭാഗത്തിലെ പാഠപുസ്തക രചന പരീക്ഷയിൽ പങ്കെടുക്കാം. പ്രീ പ്രൈമറി, എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ പാഠപുസ്തക രചനക്ക് അപേക്ഷിച്ചവർക്ക് വെവ്വേറെ പരീക്ഷയാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.