10, 12 പരീക്ഷക്രമം; ആ പട്ടിക വ്യാജമെന്ന്​ സി.ബി.എസ്​.ഇ

ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ ഫസ്​റ്റ്​ ടേം പരീക്ഷയുടെ സമയക്രമം എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പട്ടിക വ്യാജമെന്ന്​ സെൻട്രൽ ബോർഡ്​ ഓഫ്​ സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്​.ഇ). പരീക്ഷാസമയക്രമം സംബന്ധിച്ച്​ തങ്ങൾ ഇതുവരെ ഒരു ഔദ്യോഗിക അറിയിപ്പും പുറത്തിറക്കിയിട്ടില്ല. പ്രചരിക്കുന്ന വ്യാജപട്ടിക വിദ്യാർഥികളെ ആശയക്കുഴപ്പത്തിലാക്കുന്നതാണ്​. ഓഫ്​ലൈനായി നവംബർ-ഡിസംബർ മാസങ്ങളിൽ പരീക്ഷ നടക്ക​​ുമെന്നും പരീക്ഷതീയതിയും സമയവുമടക്കമുള്ള കാര്യങ്ങൾ ഒക്​ടോബർ 18ന്​ പ്രഖ്യാപിക്കുമെന്നും കഴിഞ്ഞയാഴ്​ച സി.ബി.എസ്​.ഇ അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.  

Tags:    
News Summary - 10, 12 examination schedule; The CBSE said the list was fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.