ഇന്‍റര്‍നാഷനല്‍ ബിസിനസ് മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദം

അതിര്‍ത്തികളെ ഭേദിച്ച് തങ്ങളുടെ ഉല്‍പന്നം വിപണിയിലത്തെിക്കാനുള്ള ലക്ഷ്യത്തിനായി  അന്താരാഷ്ട്ര ബിസിനസ് സ്ഥാപനങ്ങള്‍ പ്രതിഭകളെ തേടിക്കൊണ്ടിരിക്കുകയാണ്. 
ഇന്‍റര്‍നാഷനല്‍ ബിസിനസ് മാനേജ്മെന്‍റ് പഠനത്തിലൂടെ വിദേശത്തെയും സ്വദേശത്തെയും കമ്പനികളില്‍ ഉന്നത തസ്തികകളില്‍ അവസരം ലഭിക്കും. സര്‍ക്കാര്‍ മേഖലയിലും തൊഴിലവസരങ്ങളുണ്ട്. അഞ്ച് ലക്ഷം മുതല്‍ 12 ലക്ഷം വരെ വാര്‍ഷിക ശമ്പളം ഇന്‍റര്‍നാഷനല്‍ ബിസിനസ് മാനേജ്മെന്‍റ് ബിരുദധാരികള്‍ നേടുന്നുണ്ട്. 
  ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്‍േറഷന്‍ മാനേജ്മെന്‍റില്‍ ഇന്‍റര്‍നാഷനല്‍ ബിസിനസ് മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദ കോഴ്സിന് അപേക്ഷിക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. 2016 ജനുവരിയില്‍ ആരംഭിക്കുന്ന ഒരുവര്‍ഷം നീണ്ട കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 50 ശതമാനം മാര്‍ക്കോടെ ബിരുദം (എസ്.സി/എസ്.ടി/ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല). 
തെരഞ്ഞെടുപ്പ്: സിമാറ്റ്, കാറ്റ്, മാറ്റ്, അറ്റ്മ, ഐ.ഐ.പി.എം-പാറ്റ് എന്നിവയുടെ സ്കോറിന്‍െറയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തില്‍. 
അപേക്ഷിക്കേണ്ട വിധം: അപേക്ഷാ ഫീസ് 1000 രൂപ (എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ -500), ഫീസ് ‘ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്‍േറഷന്‍ മാനേജ്മെന്‍റ്’ വിലാസത്തില്‍ ബംഗളൂരുവില്‍ മാറാവുന്ന തരത്തില്‍ ഡിമാന്‍റ് ഡ്രാഫ്റ്റായി അയക്കണം. 
www.iipmb.edu.in എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ അഡ്മിഷന്‍ ഓഫിസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്‍േറഷന്‍ മാനേജ്മെന്‍റ്, ജ്ഞാനഭാരതി കാമ്പസ്, ബംഗളൂരു 560056  വിലാസത്തില്‍ അയക്കണം. ഇ-മെയില്‍ admission_iipm@vsnl.net,admissions@iipmb.edu.in. അവസാനതീയതി നവംബര്‍ 28.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.