ബിസിനസ് അനലറ്റിക്സില്‍ പി.ജി ഡിപ്ളോമ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കൊല്‍ക്കത്ത, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂര്‍, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്‍ക്കത്ത എന്നിവ സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ ബിസിനസ് അനലറ്റിക്സ് (പി.ജി.ഡി.ബി.എ)ക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശം. 2016 ഫെബ്രുവരി 14നാണ് എഴുത്തുപരീക്ഷ നടത്തുക. 
യോഗ്യത: 10+2+4 മാതൃകയില്‍ 60 ശതമാനം മാര്‍ക്കോടെ ബി.എസ്, ബി.ടെക്, ബി.ഇ യോഗ്യത. ഇന്‍റഗ്രേറ്റഡ് മാസ്റ്റര്‍ ബിരുദം/ബിരുദാനന്തര ബിരുദം. 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാര്‍ക്ക് 55 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അവസരമുണ്ട്. 
അപേക്ഷിക്കേണ്ട വിധം: www.iitkgp.ac.in/pgdba എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 2000 രൂപ (എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ). ഖരഗ്പൂര്‍ ഐ.ഐ.ടിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ പേമെന്‍റ് ഗേറ്റ് വേ സംവിധാനം വഴി ഫീസ് അടക്കാം. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പും ചേര്‍ക്കണം. 
എഴുത്തുപരീക്ഷയില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. 2016 മാര്‍ച്ചിലാണ് അഭിമുഖമുണ്ടായിരിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 27. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.