ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍െറ ന്യൂഡല്‍ഹി ആസ്ഥാനത്തും രാജ്യത്തെ വിവിധ പ്രാദേശികകേന്ദ്രങ്ങളിലും ജേണലിസം കോഴ്സുകളില്‍ പി.ജി ഡിപ്ളോമയില്‍ പ്രവേശം നല്‍കുന്നു.
കോഴ്സുകളും കേന്ദ്രങ്ങളും:
പി.ജി ഡിപ്ളോമ ഇന്‍ ജേണലിസം (ഇംഗ്ളീഷ്): ന്യൂഡല്‍ഹി (62), കോട്ടയം (കേരള-15), ദെന്‍കാനല്‍ (ഒഡിഷ-62), അമരാവതി (മഹാരാഷ്ട്ര-15), ഐസ്വാള്‍ (മിസോറം-15), ജമ്മു (ജമ്മു-കശ്മീര്‍-15)
പി.ജി ഡിപ്ളോമ ഇന്‍ ജേണലിസം (ഹിന്ദി-62)-ന്യൂഡല്‍ഹി
പി.ജി ഡിപ്ളോമ ഇന്‍ റേഡിയോ ആന്‍ഡ് ടെലവിഷന്‍ ജേണലിസം-ന്യൂഡല്‍ഹി (46)
പി.ജി ഡിപ്ളോമ ഇന്‍ അഡ്വര്‍ട്ടൈസിങ് ആന്‍ഡ് പബ്ളിക് റിലേഷന്‍സ് ന്യൂഡല്‍ഹി (70)
പി.ജി ഡിപ്ളോമ ഇന്‍ ജേണലിസം (ഒറിയ)-ഒഡിഷ (23)
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി: 25. എസ്.സി-എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് 30ഉം ഒ.ബി.സിക്കാര്‍ക്ക് 28ഉം.
പരീക്ഷ: മേയ് 29. കേരളത്തില്‍ കൊച്ചിയിലാണ് പരീക്ഷാകേന്ദ്രം.
അപേക്ഷിക്കേണ്ട വിധം: വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് തപാലിലയക്കണം. അപേക്ഷയോടൊപ്പം ജനറല്‍ വിഭാഗക്കാര്‍ 1200 രൂപയുടെയും എസ്.സി-എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ 1100 രൂപയുടെയും ഡി.ഡി അയക്കണം. അയക്കേണ്ട വിലാസം: ദ രജിസ്ട്രാര്‍, ഐ.ഐ.എം.സി, അരുണ ആസഫ് അലി മാര്‍ഗ്, ന്യൂഡല്‍ഹി-110067. അവസാനതീയതി മേയ് ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.iimc.nic.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.