ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ടെക്നോളജിയില്‍ എം.ടെക്, എം.എസ്

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ടെക്നോളജിയില്‍ വിവിധ  എം.ടെക്, എം.എസ് കോഴ്സുകളിലേക്ക് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ പ്രോഗ്രാമുകളിലേക്കും ആറ് സീറ്റുകളാണുള്ളത്. കോഴ്സുകളും സ്പെഷലൈസേഷനുകളും
എം.ടെക്: 
എയറോസ്പേസ് എന്‍ജിനീയറിങ്: തെര്‍മല്‍ ആന്‍ഡ് പ്രൊപല്‍ഷന്‍, എയറോഡൈനാമിക്സ് ആന്‍ഡ് ഫൈ്ളറ്റ് മെക്കാനിക്സ്, സ്ട്രക്ചേഴ്സ് ആന്‍ഡ് ഡിസൈന്‍സ്.
ഏവിയോണിക്സ്: ആര്‍.എഫ് ആന്‍ഡ് മൈക്രോവേവ് എന്‍ജിനീയറിങ്, ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസിങ്, വി.എല്‍.എസ്.ഐ ആന്‍ഡ് മെക്രോസിസ്റ്റംസ്, കണ്‍ട്രോള്‍ സിസ്റ്റംസ്, പവര്‍ ഇലക്ട്രോണിക്സ്.
മാത്തമാറ്റിക്സ്: മെഷീന്‍ ലേണിങ് ആന്‍ഡ് കമ്പ്യൂട്ടിങ്. 
കെമിസ്ട്രി: മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് ടെക്നോളജി.
ഫിസിക്സ്: ഒപ്ടികല്‍ എന്‍ജിനീയറിങ്, സോളിഡ് സ്റ്റേറ്റ് ടെക്നോളജി.
എര്‍ത്ത് സ്പേസ് സയന്‍സ്: എര്‍ത്ത് സിസ്റ്റം സയന്‍സ്, ജിയോഇന്‍ഫര്‍മാറ്റിക്സ്. 
എം.എസ് പ്രോഗ്രാം: 
എര്‍ത്ത് സ്പേസ് സയന്‍സ്: ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സ്.
ഓരോ കോഴ്സുകളിലേക്കും പ്രവേശത്തിനാവശ്യമായ യോഗ്യതകള്‍ ഐ.ഐ.എസ്.ടി വെബ്സൈറ്റില്‍ വിശദമായി നല്‍കിയിട്ടുണ്ട്. 
പ്രായപരിധി: 28 വയസ്സ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഇളവുണ്ട്. 
അപേക്ഷാഫീസ്: 600 രൂപ. എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 300 രൂപ. ഫീസടക്കേണ്ട അവസാനതീയതി മേയ് 12. 
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാനതീയതി മേയ് നാല്. വിവരങ്ങള്‍ക്ക്: www.iist.ac.in


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.