ഹൈദരാബാദ് സര്‍വകലാശാലയില്‍ ഉന്നതപഠനം

ഹൈദരാബാദ് സര്‍വകലാശാലയില്‍ വിവിധ കോഴ്സുകളിലേക്ക് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി, ഇന്‍റഗ്രേറ്റഡ് പി.ജി, എം.ടെക്, ഇന്‍റഗ്രേറ്റഡ് എം.ടെക്, എം.ഫില്‍, പിഎച്ച്.ഡി, ഇന്‍റഗ്രേറ്റഡ് പിഎച്ച്.ഡി കോഴ്സുകളിലാണ് പ്രവേശം. 
പി.ജി: എം.എസ്സി മാത്തമാറ്റിക്സ്/ അപൈ്ളഡ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോകെമിസ്ട്രി, പ്ളാന്‍റ് ബയോളജി  & 
ബയോടെക്നോളജി,  മോളിക്യുലാര്‍ ബയോളജി,അനിമല്‍ ബയോടെക്നോളജി, ബയോടെക്നോളജി, ഓഷ്യന്‍ ആന്‍ഡ് അറ്റ്മോസ്ഫെറിക് സയന്‍സ്, ഹെല്‍ത്ത് സൈക്കോളജി, എം.സി.എ, എം.ബി.എ, എം.ബി.എ ഹെല്‍ത്ത്കെയര്‍ ആന്‍ഡ് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ്, 
എം.എ ഇംഗ്ളീഷ്, ഫിലോസഫി, ഹിന്ദി, തെലുഗു, ഉര്‍ദു, അപൈ്ളഡ് ലിംഗ്വിസ്റ്റിക്സ്, കംപാരറ്റീവ് ലിറ്ററേചര്‍, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി,ആന്ത്രോപോളജി, കമ്യൂണിക്കേഷന്‍, എം.പി.എ ഡാന്‍സ്, എം.പി.എ തിയറ്റര്‍ ആര്‍ട്സ്, എം.എഫ്.എ പെയിന്‍റിങ്. പ്രിന്‍റ് മേക്കിങ് ആന്‍ഡ് സ്കള്‍പ്ചര്‍, ആര്‍ട്ട് ഹിസ്റ്ററി, എം.പി.എച്ച് 
ഇന്‍റഗ്രേറ്റഡ് പി.ജി:
എം.എസ്സി മാത്തമാറ്റികല്‍ സയന്‍സ്, ഫിസിക്സ്, കെമിക്കല്‍ സയന്‍സ്, സിസ്റ്റംസ് ബയോളജി, ഓപ്ടോമെട്രി & വിഷന്‍ സയന്‍സ്, ഹെല്‍ത്ത് സൈക്കോളജി, എര്‍ത്ത് സയന്‍സ് 
എം.എ ഹിന്ദി, തെലുഗു, ഉര്‍ദു, ലാംഗ്വേജ് സയന്‍സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി ആന്‍ഡ് ആന്ത്രോപോളജി
എം.ടെക്: കംപ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇന്‍റഗ്രേറ്റഡ് സര്‍ക്യൂട്ട് ടെക്നോളജി, ബയോഇന്‍ഫര്‍മാറ്റിക്സ്, മെറ്റീരിയല്‍സ് എന്‍ജിനീയറിങ്, 
ഇന്‍റഗ്രേറ്റഡ് എം.എ കംപ്യൂട്ടര്‍ സയന്‍സ്
എം.ഫില്‍: ഇംഗ്ളീഷ്, ഫിലോസഫി, ഹിന്ദി, ഉര്‍ദു, കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇംഗ്ളീഷ് ലാംഗ്വേജ് സ്റ്റഡീസ്, ദലിത് ആന്‍ഡ് ആദിവാസി സ്റ്റഡീസ് ആന്‍ഡ് ട്രാന്‍സ്ലേഷന്‍, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയ ന്‍സ്, സോഷ്യോളജി, ആന്ത്രോപോളജി, റീജനല്‍ സ്റ്റഡീസ്, സോഷ്യല്‍ എക്സ്ക്ളൂഷന്‍ ആന്‍ഡ് ഇന്‍ക്ളൂസിവ് പോളിസി, ഇന്ത്യന്‍ ഡയസ്പോറ, ഇക്കണോമിക്സ്.
പിഎച്ച്.ഡി: മാത്തമാറ്റിക്സ്, അപൈ്ളഡ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് /ഓപറേഷന്‍സ് റിസര്‍ച് (ഒ.ആര്‍), കംപ്യൂട്ടര്‍ സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, ബയോകെമിസ്ട്രി, പ്ളാന്‍റ് സയന്‍സ്, അനിമല്‍ സയന്‍സ്, ബയോടെക്നോളജി, ഇംഗ്ളീഷ്, ഫിലോസഫി, ഹിന്ദി, തെലുഗു, ഉര്‍ദു, അപൈ്ളഡ് ലിംഗ്വിസ്റ്റിക്സ്, ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ്, കംപാരറ്റിവ് ലിറ്ററേച്ചര്‍, സാന്‍സ്കൃറ്റ് സ്റ്റഡീസ്, ഇംഗ്ളീഷ് ലാംഗ്വേജ് സ്റ്റഡീസ്,  ദലിത് ആന്‍ഡ് ആദിവാസി സ്റ്റഡീസ് ആന്‍ഡ് ട്രാന്‍സ്ലേഷന്‍, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി,ആന്ത്രോപോളജി, റീജ്യണല്‍ സ്റ്റഡീസ്, സോഷ്യല്‍ എക്സ്ക്ളൂഷന്‍ ആന്‍ഡ് ഇന്‍ക്ളൂസിവ് പോളിസി, ഇന്ത്യന്‍ ഡയസ്പോറ, എക്കണോമിക്സ്, ഫോക് കള്‍ച്ചറല്‍ സ്റ്റഡീസ്, ഹ്യൂമന്‍ റൈറ്റ്സ്, ഡാന്‍സ്, കമ്യൂണിക്കേഷന്‍, മാനേജ്മെന്‍റ് സ്റ്റഡീസ്, മെഡിക്കല്‍ സയന്‍സ്,മെറ്റീരിയല്‍ സയന്‍സ്, എര്‍ത്ത് ആന്‍ഡ് സ്പേസ് സയന്‍സ്, സൈകോളജി, കോഗ്നിറ്റിവ് സയന്‍സ് ഇന്‍റഗ്രേറ്റഡ് എം.എസ്സി/ പിഎച്ച്.ഡി ബയോടെക്നോളി എന്നിവയാണ് വിവിധ കോഴ്സുകള്‍. 
യോഗ്യതയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ നല്‍കിയ പ്രവേശവിജ്ഞാപനത്തിലുണ്ട്. 
പരീക്ഷ: കേരളത്തില്‍ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. മേയ് 30 മുതല്‍ ജൂണ്‍ അഞ്ചു വരെയുള്ള ദിവസങ്ങളിലാണ് പരീക്ഷ. മേയ് 24ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. 
അപേക്ഷാഫീസ്: ജനറല്‍ വിഭാഗങ്ങള്‍ക്ക് 350 രൂപ, ഒ.ബി.സിക്കാര്‍ക്ക് 250 രൂപ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 150 രൂപ എന്നിങ്ങനെയാണ് ഫീസ്. ഓണ്‍ലൈനായാണ് ഫീസടക്കേണ്ടത്. 
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മേയ് 10. വിവരങ്ങള്‍ക്ക് www.acad.uohyd.ac.in . ഫോണ്‍:  0402313 2102, 0402313 2103, ഇ-മെയില്‍ വിലാസം:  acadinfo@uohyd.ernet.in
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.