എന്‍.ഐ.ടികളില്‍ എം.എസ്്സിക്ക് അപേക്ഷിക്കാം

രാജ്യത്തെ എന്‍.ഐ.ടികളില്‍ എം.എസ്സി/ എം.എസ്്സി  (ടെക്) പഠനത്തിന് അപേക്ഷ ക്ഷണിച്ചു. റൂര്‍ക്കല എന്‍.ഐ.ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സെന്‍ട്രലൈസ്ഡ് കൗണ്‍സലിങ്ങിന്‍െറ അടിസ്ഥാനത്തിലായിരിക്കും 2016-17 വര്‍ഷത്തെ പ്രവേശം. കേന്ദ്ര സര്‍ക്കാറിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളും എന്‍.ഐ.ടികളുമടക്കം 17 സ്ഥാപനങ്ങളിലേക്കാണ് പ്രവേശം നടക്കുക. 
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സയിന്‍റിഫിക് കമ്പ്യൂട്ടിങ്, മാത്തമാറ്റിക്കല്‍ ഫിസിക്സ്, മാത്തമാറ്റിക്സ് ആന്‍ഡ് കമ്പ്യൂട്ടിങ്, മാത്തമാറ്റിക്കല്‍ റിസര്‍ച്ച് ഇന്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, ഇലക്ട്രോണിക് സയന്‍സ്, മാത്തമാറ്റിക്സ് വിത്ത് കമ്പ്യൂട്ടര്‍ അപ്ളിക്കേഷന്‍, അപൈ്ളഡ് കെമിസ്ട്രി, അപൈ്ളഡ് ഫിസിക്സ്, അപൈ്ളഡ് മാത്തമാറ്റിക്സ്, ഡാറ്റ അനലറ്റിക്സ്, അപൈ്ളഡ് ജിയോളജി, അറ്റ്മോസ്ഫെറിക് സയന്‍സ്, ലൈഫ് സയന്‍സ്, എം.എസ്്സി ഓര്‍ഗാനിക് കെമിസ്ട്രി, അനലറ്റിക്കല്‍ കെമിസ്ട്രി, ഫുഡ് പ്രൊസസിങ് ആന്‍ഡ് ന്യൂട്രിഷന്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് വിവിധ എന്‍.ഐ.ടികളില്‍ എം.എസ്്സി പ്രോഗ്രാമുകളുള്ളത്. 
യോഗ്യത: ജാം 2016 (ജോയന്‍റ് അഡ്മിഷന്‍ ടെസ്റ്റ് ) പാസായവര്‍ക്കാണ് അവസരം. കൂടാതെ വ്യത്യസ്ത സ്ഥാപനങ്ങളില്‍ പ്രവേശം ലഭിക്കാന്‍ പ്രത്യേകം മാനദണ്ഡങ്ങളുണ്ട്. 
അപേക്ഷിക്കേണ്ട വിധം: www.ccmn.in വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ജാം ഐ.ഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. 2000 രൂപ രജിസ്ട്രേഷന്‍ ഫീസ് എന്‍.ഇ.എഫ്.ടി/ എസ്.ബി കലക്ട് വഴി അടക്കാം. വിവരം വെബ്സൈറ്റില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.