ഉന്നതപഠനത്തിന് അലീഗഢില്‍ ചേരാം

ഇന്ത്യയിലെ മികച്ച സര്‍വകലാശാലകളിലൊന്നായ അലീഗഢ് മുസ്്ലിം യൂനിവേഴ്സിറ്റിയില്‍ വിവിധ കോഴ്സുകളിലേക്ക് പ്രവേശത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. എം.ബി.ബി.എസ്, ബി.ഡി.എസ് തുടങ്ങിയ പ്രഫഷനല്‍ കോഴ്സുകള്‍ കൂടാതെ നിരവധി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 
എം.ബി.ബി.എസ്, ബി.ഡി.എസ് എന്നിവയുടെ അപേക്ഷാഫീസ് 1000 രൂപയും അവസാന തീയതി ഫെബ്രുവരി 13ഉം ആണ്. ഇതിന്‍െറ പ്രവേശപരീക്ഷ ഏപ്രില്‍ 10, ജൂണ്‍ ഒന്ന് എന്നീ തീയതികളില്‍ നടക്കും. ബി.എ ഓണേഴ്സ്, ബി.എസ്സി ഓണേഴ്സ്, ബി.കോം ഓണേഴ്സ് കോഴ്സുകളിലേക്ക് 300 രൂപ ഫീസടച്ച് ഫെബ്രുവരി 15നുമുമ്പായി അപേക്ഷിക്കാം. ബി.ടെക് പ്രവേശത്തിന് അപേക്ഷിക്കാന്‍ അവസാന തീയതി ഫെബ്രുവരി 16ഉം അപേക്ഷാഫീസ് 500 രൂപയുമാണ്. പരീക്ഷ ഏപ്രില്‍ 24ന് നടത്തും.
 ബി.ടെക് ആന്‍ഡ് ബി.ആര്‍ക് കോഴ്സിലേക്കുള്ള  അപേക്ഷാഫീസ് 600 രൂപയാണ്. പരീക്ഷാ തീയതിയും അപേക്ഷിക്കേണ്ട തീയതിയും ബി.ടെക്കിനോട് തുല്യമാണ്. സയന്‍സ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങള്‍ക്കും (എസ്.എസ്.എസ്.സി) എന്‍ജിനീയറിങ് ഡിപ്ളോമക്കും അപേക്ഷിക്കേണ്ടത് ഫെബ്രുവരി 18നു മുമ്പാണ്. അപേക്ഷാഫീസ് 400 രൂപ. ബി.എഡ്, എം.ബി.എ, ബി.എ എല്‍എല്‍.ബി കോഴ്സുകളിലേക്ക് ഫെബ്രുവരി 20വരെ അപേക്ഷിക്കാം. 
ബി.എല്‍.ഐ.എസ്.സി, എം.എല്‍.ഐ.എസ്.സി, എം.എ മാസ് കമ്യൂണിക്കേഷന്‍, എം.സി.എ, ബി.എസ്.ഡബ്ള്യൂ, എം.എസ്.ഡബ്ള്യൂ, എം.എഡ്, എഫ്.എം.സി/എം.ടി.എ, എം.എസ്സി ബയോടെക്നോളജി, എല്‍എല്‍.എം, സി.ഇ.ടി (പ്രഫഷനല്‍ കോഴ്സുകള്‍), ജനറല്‍ നഴ്സിങ് ഡിപ്ളോമ, എം.എ അഗ്രിബിസിനസ് മാനേജ്മെന്‍റ് എന്നീ കോഴ്സുകളുടെ അപേക്ഷാഫീസ് 300 രൂപയും അവസാന തീയതി ഫെബ്രുവരി 24നുമാണ്. 
ബി.യു.എം.എസ്, ബി.ഇ (ഈവനിങ്) തുടങ്ങിയ കോഴ്സുകളുടെ അവസാന തീയതി ഫെബ്രുവരി 27നും അപേക്ഷാഫീസ് 300 രൂപയുമാണ്. വിവിധ പരീക്ഷകള്‍ വ്യത്യസ്ത ദിവസങ്ങളില്‍ നടത്തും. 
 അപേക്ഷാഫീസ് ബാങ്ക് ഡി.ഡി ആയൊ ചലാനായൊ ഓണ്‍ലൈനായൊ അടക്കാവുന്നതാണ്. 
അപേക്ഷിക്കേണ്ട വിധം:അലീഗഢ് സര്‍വകലാശാലയുടെ ഒൗദ്യോഗിക വെബ്സൈറ്റില്‍നിന്ന് അപേക്ഷാഫോറം ലഭിക്കും. ചില കോഴ്സുകള്‍ക്ക് ഓണ്‍ലൈനായും മറ്റുള്ളവക്ക് തപാല്‍വഴിയുമാണ് അപേക്ഷിക്കേണ്ടത്. 
കേരളത്തില്‍ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.ടെക് എന്നിവക്ക് കോഴിക്കോടും ബി.എ എല്‍എല്‍.ബി, ബി.എഡ്, എം.ബി.എ കോഴ്സുകള്‍ക്ക് മലപ്പുറത്തും പരീക്ഷാകേന്ദ്രങ്ങളുണ്ട്. 
വിവരങ്ങള്‍ക്ക്: www.amucontrollerexams.com.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.