ജെ.എന്‍.യുവില്‍ പ്രവേശത്തിന് അപേക്ഷിക്കാം

ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളിലൊന്നായ ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ (ജെ.എന്‍.യു) 2016-17 വര്‍ഷത്തെ വിവിധ കോഴ്സുകളിലേക്ക് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പിഎച്ച്.ഡി, എം.ഫില്‍ പ്രോഗ്രാമുകളിലേക്കാണ് ദേശീയതലത്തില്‍ നടത്തുന്ന പരീക്ഷയിലൂടെ പ്രവേശം നല്‍കുന്നത്. 
വിവിധ കോഴ്സുകള്‍: സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷനല്‍ സ്റ്റഡീസിലെ വിവിധ പ്രോഗ്രാമുകളില്‍ പിഎച്ച്.ഡി/ എം.ഫില്‍, പൊളിറ്റിക്സ്, ഇക്കണോമിക്സ്, ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് ഏരിയ സ്റ്റഡീസ് എന്നിവയില്‍ എം.എ. 
സ്കൂള്‍ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസില്‍ വിവിധ വിഷയങ്ങളില്‍ പിഎച്ച്.ഡി/ എം.ഫില്‍, എം.എ, ബി.എ ഓണേഴ്സ്.
സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ പിഎച്ച്.ഡി/എം.ഫില്‍, എം.പി.എച്ച്/ പിഎച്ച്.ഡി/ വിവിധ വിഷയങ്ങളില്‍ എം.എ.
സ്കൂള്‍ ഓഫ് ലൈഫ് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ പിഎച്ച്.ഡി/എം.ഫില്‍, ലൈഫ് സയന്‍സില്‍ എം.എസ്സി 
സ്കൂള്‍ ഓഫ് എന്‍വറോണ്‍മെന്‍റല്‍ സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ പിഎച്ച്.ഡി/എം.ഫില്‍, എന്‍വിയോണ്‍മെന്‍റല്‍ സയന്‍സില്‍ എം.എസ്സി
സ്കൂള്‍ ഓഫ് കംപ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റംസ് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ പിഎച്ച്.ഡി/എം.ഫില്‍, പിഎച്ച്.ഡി/ എം.ടെക്, എം,സി.എ, പിഎച്ച്.ഡി അണ്ടര്‍ ദി വിശ്വേശരയ്യ ഫെല്ളോഷിപ് സ്കീം ഫോര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി
സ്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സില്‍ പ്രി-പിഎച്ച്.ഡി/ പി.എച്ച്.ഡി, എം.എസ്സി ഫിസിക്സ്. 
സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ഈസ്തറ്റിക്സില്‍ പിഎച്ച്.ഡി/ എം.ഫില്‍, എം.എ ആര്‍ട്സ് ആന്‍ഡ് ഈസ്തറ്റിക്സ്.
സ്കൂള്‍ ഓഫ് കംപ്യൂട്ടേഷണല്‍ ആന്‍ഡ് ഇന്‍റഗ്രേറ്റിവ് സയന്‍സില്‍  പ്രി-പി.എച്ച്.ഡി/ പി.എച്ച്.ഡി, ഇന്‍റഗ്രേറ്റഡ് എം.എസ്.സി. 
സ്കൂള്‍ ഓഫ് ബയോടെക്നോളജിയില്‍ പ്രി-പിഎച്ച്.ഡി/ പിഎച്ച്.ഡി.
സെന്‍റര്‍ ഫോര്‍ സംസ്കൃത് സ്റ്റഡീസില്‍ പിഎച്ച്.ഡി/ എം.ഫില്‍
സെന്‍റര്‍ ഫോര്‍ മോളിക്യൂലാര്‍ മെഡിസിനില്‍ പ്രി-പി.എച്ച്.ഡി/ പിഎച്ച്.ഡി, ഇന്‍റഗ്രേറ്റഡ് എം.എസ്സി-പിഎച്ച്.ഡി
സെന്‍റര്‍ ഫോര്‍ സ്റ്റഡി ഓഫ് ലോ ആന്‍ഡ് ഗവേണന്‍സില്‍ പിഎച്ച്.ഡി/ എം.ഫില്‍.
ജെ.ആര്‍.എഫുകാര്‍ക്കുള്ള പ്രവേശം; 
ജെ.ആര്‍.എഫുകാര്‍ക്ക് സയന്‍സ് സ്കൂളുകളിലും സെന്‍ററുകളിലുമാണ് പ്രവേശം. ലൈഫ് സയന്‍സ്, എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് തുടങ്ങി വിവിധ ശാസ്ത്രവിഷയങ്ങളില്‍ ജെ.ആര്‍.എഫ് യോഗ്യത നേടിയവര്‍ക്ക് വൈവ വോസിയുടെ അടിസ്ഥാനത്തില്‍ ചുരുങ്ങിയ സീറ്റുകളിലേക്ക് പ്രവേശം നല്‍കും. 
ഓരോ കോഴ്സുകളിലേക്കും ആവശ്യമായ അടിസ്ഥാനയോഗ്യത വിശദമായി ജെ.എന്‍.യുവിന്‍െറ അഡ്മിഷന്‍ വെബ്സൈറ്റിലെ പ്രോസ്പെക്ടസില്‍ ലഭ്യമാണ്. ഒരാള്‍ക്ക് പരമാവധി മൂന്ന് കോഴ്സുകളിലേക്ക് മുന്‍ഗണനാക്രമത്തില്‍ അപേക്ഷിക്കാം. 
പരീക്ഷ: മേയ് 16, 17, 18, 19 തീയതികളില്‍ ദേശീയതലത്തില്‍ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശം നല്‍കുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍.
അപേക്ഷഫീസ്:  വിവിധ കോഴ്സുകളിലേക്ക്ഫീസ് ഘടന വ്യത്യസ്തമാണ്. വിവരങ്ങള്‍ ജെ.എന്‍.യു വെബ്സൈറ്റില്‍ ലഭിക്കും. ഫീസ് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായോ, എസ്.ബി.ഐ നെറ്റ്ബാങ്കിങ് വഴിയോ അടക്കാം. ഓണ്‍ലെന്‍ അപേക്ഷക്കു ശേഷമാണ് പണമടക്കേണ്ടത്. 
അപേക്ഷിക്കേണ്ട വിധം: ജെ.എന്‍.യു അഡ്മിഷന്‍ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍ .അപേക്ഷകള്‍ തപാലിലയക്കാനുള്ള സൗകര്യവുമുണ്ട്. രജിസ്ട്രേഡ്/ സ്പീഡ് പോസ്്റ്റ് ആയി മാത്രം അപേക്ഷിക്കുക. ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പണമടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. 
വിലാസം: സെക്ഷന്‍ ഓഫിസര്‍ (അഡ്മിഷന്‍സ്), റൂം നമ്പര്‍28, അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്, ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി, ന്യൂഡല്‍ഹി-110067. തപാലില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 23. ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി: മാര്‍ച്ച് 21. അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും:  www.admissions.jnu.ac.in ,www.jnu.ac.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.