പ്ളാസ്റ്റിക്സ് എന്‍ജിനീയറിങ്ങില്‍ കോഴ്സുകളൊരുക്കി സിപെറ്റ്

പ്ളാസ്റ്റിക്സ് എന്‍ജിനീയറിങ്ങില്‍ ഉപരിപഠനമൊരുക്കി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാസ്റ്റിക്സ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി (സിപെറ്റ്). പ്ളാസ്റ്റിക് എന്‍ജിനീയറിങ് രംഗത്തെ രാജ്യത്തെ മുന്‍നിര സ്ഥാപനമായ സിപെറ്റ് ജെ.ഇ.ഇ 2016 പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. 
കോഴ്സുകള്‍: പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ പ്ളാസ്റ്റിക്സ് പ്രോസസിങ് ആന്‍ഡ് ടെസ്റ്റിങ്: ഒന്നര വര്‍ഷമാണ് കാലാവധി. കെമിസ്ട്രി ഒരു വിഷയമായുള്ള സയന്‍സ് ബിരുദമാണ് യോഗ്യത. 
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ പ്ളാസ്റ്റിക് ടെസ്റ്റിങ് ആന്‍ഡ് ക്വാളിറ്റി മാനേജ്മെന്‍റ്: ഒന്നര വര്‍ഷമാണ് കോഴ്സ് കാലാവധി. കെമിസ്ട്രി, ഫിസിക്സ്, മാത്സ് എന്നിവ പഠിച്ചുള്ള മൂന്നു വര്‍ഷ ഡിപ്ളോമയാണ് യോഗ്യത. 
പോസ്റ്റ് ഡിപ്ളോമ ഇന്‍ പ്ളാസ്റ്റിക്സ് മൗള്‍ഡ് ഡിസൈന്‍ വിത്ത് സി.എ.ഡി/സി.എ.എം: കോഴ്സ് കാലാവധി ഒന്നര വര്‍ഷം. മെക്കാനിക്കല്‍ പ്ളാസ്റ്റിക്സ് ടെക്നോളജി, ടൂള്‍/പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്, മെക്കാട്രോണിക്സ്, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, ടൂള്‍ ആന്‍ഡ് ഡൈ മേക്കിങ്, ഡി.പി.എം.ടി/ഡി.പി.ടി (സിപെറ്റ്) അല്ളെങ്കില്‍ തത്തുല്യം
ഡിപ്ളോമ ഇന്‍ പ്ളാസ്റ്റിക്സ് മൗള്‍ഡ് ടെക്നോളജി: മൂന്നു വര്‍ഷമാണ് കോഴ്സ് കാലാവധി. മാത്സ്, സയന്‍സ്, ഇംഗ്ളീഷ് പഠിച്ച് പത്താംതരമാണ് യോഗ്യത. 
ഡിപ്ളോമ ഇന്‍ പ്ളാസ്റ്റിക് ടെക്നോളജി: കോഴ്സ് കാലാവധി മൂന്നു വര്‍ഷം. 
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി മേയ് ആറ്. ഓണ്‍ലൈന്‍ അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 13. ജൂണ്‍ അഞ്ചിനാണ് പരീക്ഷ. ജൂണ്‍ മൂന്നാമത്തെ ആഴ്ച ഫലം പുറത്തുവരും. 
ജൂലൈ 20ന് ക്ളാസുകള്‍ തുടങ്ങും. ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 250 രൂപയും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 50 രൂപയുമാണ് അപേക്ഷാഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cipetonline.com കാണുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.