വെല്ലൂര്‍ സി.എം.സിയില്‍ മെഡിക്കല്‍ പ്രവേശം

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ കോഴ്സുകളിലേക്കായി പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകള്‍: എം.ബി.ബി.എസ്, ബി.എസ്സി നഴ്സിങ്, ബാച്ലര്‍ ഓഫ് ഒക്കുപേഷനല്‍ തെറപ്പി, ബാച്ലര്‍ ഓഫ് ഫിസിയോ തെറപ്പി, ബി.എസ്്സി എം.എല്‍.ടി, ബാച്ച്ലര്‍ ഓഫ് ഒപ്ടോമെട്രി, ബി.എസ്സി മെഡിക്കല്‍ റെക്കോര്‍ഡ്സ് സയന്‍സ്, ബാച്ലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, ബി.എസ്്സി ക്രിട്ടിക്കല്‍ കെയര്‍ ടെക്നോളജി, ബി.എസ്്സി ഡയാലിസിസ് ടെക്നോളജി, ബി.എസ്്സി ന്യൂക്ളിയര്‍ മെഡിസിന്‍ ടെക്നോളജി, ബാച്ലര്‍ ഓഫ് പ്രോസ്തറ്റിക്സ് ആന്‍ഡ് ഓര്‍തോടിക്സ്, ബി.എസ്്സി റേഡിയോളജി ആന്‍ഡ് ഇമേജിങ് ടെക്നോളജി, ബി.എസ്്സി റേഡിയോതെറാപി ടെക്നോളജി, ബി.എസ്സി മെഡിക്കല്‍ സോഷ്യോളജി, ബി.എസ്സി കാര്‍ഡിയോ പള്‍മണറി പെര്‍ഫ്യൂഷന്‍ കെയര്‍ ടെക്നോളജി, ബി.എസ്്സി ഓപറേഷന്‍ തിയറ്റര്‍ ആന്‍ഡ് അനസ്തേഷ്യ ടെക്നോളജി, ബി.എസ്്സി ന്യൂറോഇലക്ട്രോസൈക്കോളജി, ബി.എസ്സി ആക്സിസഡന്‍റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍ ടെക്നോളജി, ബി.എസ്്സി കാര്‍ഡിയാക് ടെക്നോളജി, ബി.എസ്്സി റെസ്പിറേറ്ററി തെറപ്പി എന്നിങ്ങനെയാണ് വിവിധ കോഴ്സുകള്‍. ഇവ കൂടാതെ വിവിധ ഡിപ്ളോമ കോഴ്സുകളുമുണ്ട്.
 കോഴ്സുകളുടെ യോഗ്യത, സീറ്റുകളുടെ എണ്ണം തുടങ്ങിയവയക്കുറിച്ചുള്ള വിവരങ്ങള്‍ www.admissions.cmcvellore.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 
അപേക്ഷ ഫീസ്: എം.ബി.ബി.എസ് , ബി.എസ്്സി നഴ്സിങ് തുടങ്ങിയ ഡിഗ്രി കോഴ്സുകള്‍ക്ക് 500 രൂപയും ഡിപ്ളോമ കോഴ്സുകള്‍ക്ക് 100 രൂപയുമാണ് ഫീസ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായോ, വെല്ലൂര്‍ സി.എം.സിയുടെ പേരില്‍ ഡി.ഡി ആയോ, അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന ചലാന്‍ ഉപയോഗിച്ച് ഐ.സി.ഐ.സി.ഐ ബാങ്കിലൂടെയോ പണമടക്കാം.
അപേക്ഷിക്കുന്ന വിധം: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാര്‍ച്ച് 24. അപേക്ഷയുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കില്‍ ഏപ്രില്‍ ഒന്നിനുമുമ്പ് ലഭിച്ചിരിക്കണം. 
വിലാസം: ദി രജിസ്ട്രാര്‍, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ്, വെല്ലൂര്‍, 632002. വിവരങ്ങള്‍ക്ക്: www.admissions.cmcvellore.ac.in. ഫോണ്‍: +91 416 228 4255/ 228 4495.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.