തിരുവനന്തപുരം: മെഡിക്കല്‍/ എന്‍ജിനീയറിങ് പ്രവേശ പരീക്ഷക്ക് ഇത്തവണ ഫീസടയ്ക്കാന്‍ ഓണ്‍ലൈന്‍ പേയ്മെന്‍റ് സൗകര്യവും. ഇതാദ്യമായാണ് പ്രവേശ പരീക്ഷാ കമീഷണറേറ്റ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ പേയ്മെന്‍റ് ഒരുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം നടപടികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.
ഇന്‍റര്‍നെറ്റ് ബാങ്കിങ് സൗകര്യമുള്ള അക്കൗണ്ട്/ ക്രെഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് എന്നിവ വഴിയാണ് ഓണ്‍ലൈന്‍ പേയ്മെന്‍റ് നടത്തേണ്ടത്. ഇതിനായി വെബ്സൈറ്റില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഓണ്‍ലൈന്‍ ഫീസടയ്ക്കല്‍ പൂര്‍ത്തിയാക്കിയാല്‍ അപേക്ഷകന്‍െറ ഹോം പേജിലേക്ക് തിരികെ വരുന്നതും അവിടെയുള്ള ‘പേമെന്‍റ്’ എന്ന ടാബ് പച്ച നിറമാവുകയും ചെയ്യും. ഓണ്‍ലൈന്‍ പേമെന്‍റ് വിജയകരമല്ളെങ്കില്‍ ആ വിവരം അപേക്ഷകന് സ്ക്രീനില്‍നിന്ന് മനസ്സിലാക്കാം.
ഒപ്പം അപേക്ഷകന്‍െറ ഹോം പേജിലേക്ക് തിരികെ എത്തുകയും ചെയ്യും. ഇങ്ങനെ വന്നാല്‍ അപേക്ഷകന് വീണ്ടും ഓണ്‍ലൈന്‍ പേമെന്‍റിന് ശ്രമിക്കുകയോ മറ്റ് മാര്‍ഗങ്ങളിലൂടെ (സെക്യൂരിറ്റി കാര്‍ഡ്/ ഡിമാന്‍റ് ഡ്രാഫ്റ്റ്) ഫീസ് ഒടുക്കുകയോ ചെയ്യാം. ഓണ്‍ലൈന്‍ പേമെന്‍റ് വിജയകരമായില്ളെങ്കില്‍ അക്കൗണ്ടില്‍നിന്ന് കുറവുവന്ന തുക അഞ്ച് ദിവസത്തിനകം അക്കൗണ്ടില്‍ തിരികെ എത്തും.
ദുബൈ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ അപേക്ഷയുടെ പ്രിന്‍റൗട്ടിനൊപ്പം അപേക്ഷാ ഫീസായ 1000 രൂപക്ക് (എസ്.സി വിഭാഗക്കാര്‍ക്ക് 500 രൂപ) പുറമെ സെന്‍റര്‍ ഫീസായി ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്ന് പ്രവേശ പരീക്ഷാ കമീഷണറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന തരത്തില്‍ എടുത്ത 12000 രൂപയുടെ ഡിമാന്‍റ് ഡ്രാഫ്റ്റ് കൂടി ഉള്‍ക്കൊള്ളിച്ചിരിക്കണം. സെന്‍റര്‍ ഫീസ് ഉള്‍ക്കൊള്ളിക്കാതെ ദുബൈ കേന്ദ്രം ആവശ്യപ്പെട്ടാല്‍ ഇന്ത്യയിലെ ഏതെങ്കിലും പരീക്ഷാ കേന്ദ്രം മാത്രമേ അനുവദിക്കുകയുള്ളൂ.
അതേസമയം ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്‍െറ ആദ്യ ദിനമായ ഞായറാഴ്ച ആയിരത്തിലധികം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തു. പതിനായിരത്തിലധികം പ്രോസ്പെക്ടസും സെക്യൂരിറ്റി കാര്‍ഡും ശനിയാഴ്ച മാത്രം പോസ്റ്റ് ഓഫിസുകള്‍ വഴി വിതരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.