അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു.
എം.ബി.ബി.എസിന് അപേക്ഷിക്കാന്‍: അലീഗഢില്‍നിന്നോ മറ്റ് അംഗീകൃത ബോര്‍ഡില്‍നിന്നോ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ളീഷ് ഉള്‍പ്പെടെയുള്ള 12ാം ക്ളാസ് യോഗ്യത നേടിയിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ 50 ശതമാനം മാര്‍ക്ക് നേടണം. 17 വയസ്സാണ് കുറഞ്ഞ പ്രായം. നാലര വര്‍ഷമാണ് കോഴ്സ് കാലാവധി. 145 ആണ് ആകെ സീറ്റുകളുടെ എണ്ണം. ഇതില്‍ അഞ്ച് സീറ്റ് ഭിന്നശേഷിക്കാര്‍ക്കായി നീക്കിവെച്ചിരിക്കുന്നു.
ബി.ഡി.എസിന് അപേക്ഷിക്കാന്‍: അലീഗഢില്‍നിന്നോ മറ്റ് അംഗീകൃത ബോര്‍ഡില്‍നിന്നോ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ളീഷ് ഉള്‍പ്പെടെയുള്ള 12ാം ക്ളാസ് യോഗ്യത നേടിയിരിക്കണം. ഫിസിക്സ്, കെമിസ്്ട്രി, ബയോളജി എന്നിവയില്‍ 50 ശതമാനം മാര്‍ക്ക് നേടണം. ആകെ സീറ്റുകളുടെ എണ്ണം: 35. ഇതിലൊന്ന് ഭിന്നശേഷിക്കാര്‍ക്കായി നീക്കിവെച്ചിരിക്കുന്നു.
എം.ബി.ബി.എസിനും ബി.ഡി.എസിനും സംയുക്ത പ്രവേശപരീക്ഷ വഴിയാണ് തെരഞ്ഞെടുക്കുന്നത്. എം.ബി.ബി.എസിന് അപേക്ഷിക്കുന്നവര്‍ക്ക് ബി.ഡി.എസിനും ബി.ഡി.എസിന് അപേക്ഷിക്കുന്നവര്‍ക്ക് എം.ബി.ബി.എസിനും ഒപ്പം അപേക്ഷിക്കാവുന്നതാണ്. ഇതിനായി പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. തങ്ങളുടെ മുന്‍ഗണന ഏതു കോഴ്സിനാണെന്ന് അപേക്ഷയില്‍ പ്രത്യേകം പരാമര്‍ശിക്കണം.
പ്രവേശരീതി: രണ്ടു ഘട്ടങ്ങളായുള്ള പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശം. പരീക്ഷയുടെ ഒന്നാംഘട്ടം അലീഗഢ് സര്‍വകലാശാലയുടെ ഉപകേന്ദ്രങ്ങളിലും, രണ്ടാംഘട്ടം അലീഗഢിലെ എ.എം.യു കാമ്പസിലുമാണ് നടത്തുക. ഒന്നാംഘട്ട പരീക്ഷ ഏപ്രില്‍ 10നും, രണ്ടാംഘട്ടം ജൂണ്‍ ഒന്നിനും നടത്തും.
എങ്ങനെ അപേക്ഷിക്കാം: അലീഗഢ് സര്‍വകലാശാലയുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്‍റ് എടുത്ത് രജിസ്ട്രേഡ് പോസ്റ്റ് വഴിയോ നേരിട്ടോ ഓഫിസില്‍ എത്തിക്കേണ്ടതാണ്.
വിലാസം: അഡ്മിഷന്‍ സെക്ഷന്‍, ഓഫിസ് ഓഫ് ദ കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍, എ.എം.യു, അലീഗഢ് -202002.
1000 രൂപയാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 13. നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 18. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.amucontrollerexams.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.