കോട്ടയം: എം.ജി സര്‍വകലാശാലയുടെ കീഴിലെ ലോ കോളജുകളില്‍ നടത്തുന്ന ബി.എ ക്രിമിനോളജി എല്‍എല്‍.ബി കോഴ്സിന്‍െറ അംഗീകാരവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം നീങ്ങുന്നു. ബി.എ ക്രിമിനോളജിയും എല്‍എല്‍.ബിയും വ്യത്യസ്ത നിയമബിരുദങ്ങളാണെന്നും ‘ബി.എ ക്രിമിനോളജി എല്‍എല്‍.ബി’ എന്ന കോഴ്സ് ഇരട്ട നിയമ ബിരുദ കോഴ്സായി മാറുമെന്നതിനാല്‍ അംഗീകരിക്കാനാവില്ളെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയതോടെയാണ് പ്രശ്നം ഉടലെടുത്തത്.
കോഴ്സ് പഠിച്ചവര്‍ക്ക് അഭിഭാഷകരായി എന്‍റോള്‍ ചെയ്യാന്‍ കഴിയില്ളെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു. ഇത് വിവാദമായതോടെ ഇതിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തത്തെി. ഇതോടെ രാജ്യത്തെ നിയമ വിദ്യാഭ്യാസം നിയന്ത്രിക്കുന്ന ബാര്‍ കൗണ്‍സില്‍ എം.ജി സര്‍വകലാശാലക്ക് ഷോകോസ് നോട്ടീസ് നല്‍കി. ബാര്‍ കൗണ്‍സില്‍ ചട്ടം അനുശാസിക്കുന്ന തരത്തിലല്ല ക്രിമിനോളജി എല്‍എല്‍.ബി കോഴ്സിന്‍െറ സിലബസ് എന്നുകാട്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടത്.
തുടര്‍ന്ന് വിശദീകരണം നല്‍കാനും തുടര്‍നടപടികള്‍ക്കുമായി പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ അധ്യക്ഷയായി എം.ജി സര്‍വകലാശാല കമ്മിറ്റി രൂപവത്കരിച്ചു. ഇവരുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ സമിതി ബാര്‍ കൗണ്‍സില്‍ ചെയര്‍മാനെയും ലീഗല്‍ എജുക്കേഷന്‍ കമ്മിറ്റി ചെയര്‍മാനെയും ന്യൂഡല്‍ഹിയിലെ ബാര്‍ കൗണ്‍സില്‍ ആസ്ഥാനത്ത് നേരില്‍ കണ്ട് വിശദീകരണം നല്‍കി.ബാര്‍ കൗണ്‍സില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വിശദമായ കാരണങ്ങള്‍ ലീഗല്‍ എജുക്കേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ചു. ഇതോടെ ഈ മാസം 30ന് ചേരുന്ന ലീഗല്‍ എജുക്കേഷന്‍ സമ്പൂര്‍ണ കമ്മിറ്റിയില്‍ വിഷയം പ്രത്യേക അജണ്ടയായി പരിഗണിക്കുമെന്നും പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികളുടെ ഭാവിക്ക് ദോഷകരമാകാത്ത വിധം പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അടക്കമുള്ളവര്‍ സംഘത്തിന് ഉറപ്പുനല്‍കി. ഇതോടെ അനിശ്ചിതത്വം നീങ്ങുമെന്ന പ്രതീക്ഷയിലാണ് സര്‍വകലാശാല അധികൃതര്‍. ഷീന ഷുക്കൂറിനൊപ്പം ഡീന്‍ ജോര്‍ജ് ജോസഫ്, എറണാകുളം ലോ കോളജ് പ്രിന്‍സിപ്പല്‍ ബിജു, സുപ്രീം കോടതി അഭിഭാഷകന്‍ ദീപക് എന്നിവരും ഉണ്ടായിരുന്നു.
എം.ജി സര്‍വകലാശാലയുടെ കീഴിലുള്ള അഞ്ച് ലോകോളജുകളിലാണ് ബി.എ ക്രിമിനോളജി എല്‍എല്‍.ബി കോഴ്സ് നടത്തുന്നത്. 2011ല്‍ എറണാകുളം ഗവ. ലോ കോളജിലാണ് കോഴ്സ് ആദ്യമായി തുടങ്ങിയത്. പൂത്തോട്ട എസ്.എന്‍ ലോ കോളജ്, ആലുവയിലെ ഭാരത് മാതാ കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസ്, തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജ്, കാണക്കാരി സി.എസ്.ഐ കോളജ് എന്നിവിടങ്ങളിലും കോഴ്സുണ്ട്. അംഗീകാരമില്ളെന്ന് വന്നതോടെ ആയിരത്തിലേറെ വിദ്യാര്‍ഥികളുടെ ഭാവിയാണ് ആശങ്കയിലായത്. എറണാകുളം ലോ കോളജില്‍നിന്ന് മാത്രം അഞ്ചു ബാച്ചുകളിലായി 400 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. നേരത്തേ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. തുടര്‍ന്ന് എം.ജി സര്‍വകലാശാലക്കും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും സ്വകാര്യ ലോ കോളജുകള്‍ക്കും കേരള ബാര്‍ കൗണ്‍സിലിനും നോട്ടീസ് അയക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.