ഇന്ദിരഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റിയില്‍ 2017 ജനുവരിയില്‍ ആരംഭിക്കുന്ന മാനേജ്മെന്‍റ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താഴെപ്പറയുന്ന കോഴ്സുകളിലാണ് പ്രവേശം:
മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (എം.ബി.എ)
പി.ജി ഡിപ്ളോമ ഇന്‍ ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് (പി.ജി.ഡി.എഫ്.എം)
ഡിപ്ളോമ ഇന്‍ മാനേജ്മെന്‍റ് (ഡി.ഐ.എം)
പി.ജി ഡിപ്ളോമ ഇന്‍ ഓപറേഷന്‍സ് മാനേജ്മെന്‍റ് (പി.ജി.ഡി.ഒ.എം)
പി.ജി ഡിപ്ളോമ ഇന്‍ മാനേജ്മെന്‍റ് (പി.ജി.ഡി.ഐ.എം)
പി.ജി ഡിപ്ളോമ ഇന്‍ മാര്‍ക്കറ്റിങ് മാനേജ്മെന്‍റ് (പി.ജി.ഡി.എം.എം)
പി.ജി ഡിപ്ളോമ ഇന്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ് (പി.ജി.ഡി.എച്ച്.ആര്‍.എം)
പി.ജി ഡിപ്ളോമ ഇന്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് പ്രാക്ടീസ് (പി.ജി.ഡി.എഫ്.എം.പി).
ഓപണ്‍മാറ്റ്-എക്സ്.എല്‍ വഴിയാണ് പ്രവേശം. രാജ്യത്തെങ്ങുമുള്ള പഠനകേന്ദ്രങ്ങളില്‍ ഈ കോഴ്സുകള്‍ പഠിക്കാം.
യോഗ്യത: ബിരുദം. ജനറല്‍ വിഭാഗത്തിന് 50 ശതമാനവും സംവരണവിഭാഗങ്ങള്‍ക്ക് 45 ശതമാനവും മാര്‍ക്ക് വേണം. മൂന്നു വര്‍ഷത്തെ മാനേജീരിയല്‍/സൂപ്പര്‍വൈസറി/പ്രഫഷനല്‍ പരിചയം.
അല്ളെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ്/മെഡിസിന്‍/ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി/കോസ്റ്റ് ആന്‍ഡ് വര്‍ക്സ് അക്കൗണ്ടന്‍സി/കമ്പനി സെക്രട്ടറിഷിപ്/ലോ എന്നിവയിലൊന്നില്‍ ബിരുദം.
കൂടാതെ ഓപണ്‍മാറ്റ് വിജയം നിര്‍ബന്ധം. പ്രായപരിധിയില്ല.
അപേക്ഷിക്കേണ്ട വിധം: പ്രോസ്പെക്ടസ് ഇഗ്നോ വടകര റീജനല്‍ കേന്ദ്രത്തില്‍നിന്നോ താഴെപ്പറയുന്ന പഠനകേന്ദ്രങ്ങളില്‍നിന്നോ ലഭിക്കും: ജെ.ഡി.ടി ഇസ്ലാം, വെള്ളിമാടുകുന്ന് കോഴിക്കോട്, ശ്രീനാരായണ കോളജ്, കണ്ണൂര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ സോഷ്യല്‍ സയന്‍സസ് ആന്‍ഡ് ഹ്യുമാനിറ്റീസ്, നിര്‍മലഗിരി, സെന്‍റ് മേരീസ് കോളജ്, സുല്‍ത്താന്‍ ബത്തേരി, എം.സി.ടി ട്രെയ്നിങ് കോളജ് മലപ്പുറം. 1000 രൂപയാണ് ഫീസ്. വടകര സെന്‍ററില്‍നിന്ന് തപാലിലും ലഭിക്കും. തപാലില്‍ പ്രോസ്പെക്ടസിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂലൈ 10.
വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ഇഗ്നോയുടെ പേരില്‍ ന്യൂഡല്‍ഹിയില്‍ മാറാവുന്ന, 1050 രൂപയുടെ ഡി.ഡി/ഐ.പി.ഒ ഒടുക്കണം. പ്രവേശപരീക്ഷക്കുള്ള പൂരിപ്പിച്ച അപേക്ഷ The Registrar (SED), IGNOU, Maidan Garhi, New Delhi -110068 എന്ന വിലാസത്തില്‍ രജിസ്ട്രേഡ് അല്ളെങ്കില്‍ സ്പീഡ് പോസ്റ്റില്‍ അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.
പ്രവേശപരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ പ്രോസ്പെക്ടസില്‍ ലഭ്യമായ രജിസ്ട്രേഷന്‍ ഫോം (ഫോം-2) പ്രവേശപരീക്ഷയുടെ ഹാള്‍ടിക്കറ്റ് സഹിതം ബന്ധപ്പെട്ട റീജനല്‍ കേന്ദ്രങ്ങളില്‍ ഫീസ് സഹിതം സമര്‍പ്പിക്കണം. ഇതിനുള്ള അവസാന തീയതി നവംബര്‍ 30 ആണ്. പ്രവേശപരീക്ഷ കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാകും.
ആഗസ്റ്റ് 21ന് ഞായറാഴ്ചയാണ് പ്രവേശപരീക്ഷ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.