ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് (ജിപ്മെര്‍) ജൂലൈ 2016 സെഷനിലേക്ക് എം.ബി.ബി.എസിന് അപേക്ഷ ക്ഷണിച്ചു. 200 സീറ്റുകളാണുള്ളത്. പുതുച്ചേരി കാമ്പസില്‍ 150 സീറ്റും കാരിക്കല്‍ കാമ്പസില്‍ 50 സീറ്റുമാണുള്ളത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ളീഷ്/തത്തുല്യ വിഷയങ്ങള്‍ പഠിച്ചുള്ള പ്ളസ് ടുവാണ് യോഗ്യത. 01.01.2000ത്തിനുമുമ്പ് ജനിച്ചവരായിരിക്കണം. പ്രവേശപരീക്ഷയിലൂടെയാണ് പ്രവേശം. രണ്ടു കാമ്പസുകളിലേക്കും ഒറ്റപ്പരീക്ഷയാണ്. 75 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.
ജനറല്‍/ഒ.ബി.സി/എന്‍.ആര്‍.ഐ/ഒ.സി.ഐ വിഭാഗങ്ങള്‍ക്ക് 1000 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 800 രൂപയുമാണ് അപേക്ഷാഫീസ്. ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ഫീസില്ല.
മാര്‍ച്ച് ഏഴു മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. മേയ് നാല് ആണ് അവസാന തീയതി. ജൂണ്‍ അഞ്ചിനാണ് പ്രവേശപരീക്ഷ. ജൂണ്‍ 13ന് മെറിറ്റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയേക്കും. ജൂലൈ ഒന്നിന് ക്ളാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jipmer.edu.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.