പുണെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ടെക് പഠിക്കാം

പുണെയിലെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ടെക്നോളജിയില്‍ (ഡിയറ്റ്)   എം.ടെക് കോഴ്സുകളിലേക്ക് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്സുകളും സ്പെഷലൈസേഷനുകളും : 
1. എയ്റോസ്പേസ് എന്‍ജിനീയറിങ്: ഗൈഡഡ് മിസൈല്‍സ്, എയര്‍ ആര്‍മമെന്‍റ്സ്, അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്ള്‍ (യു.എ.വിസ്)
2. മെക്കാനിക്കല്‍ എന്‍ജിനീയറിങ്: മറൈന്‍, ആര്‍മമെന്‍റ് ആന്‍ഡ് കോംപാറ്റ് വെഹിക്ള്‍സ്, റോബോട്ടിക്സ്, ഡിസൈന്‍
3. കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്: സൈബര്‍ സെക്യൂരിറ്റി
4. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്: സിഗ്നല്‍ പ്രോസസിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍, റഡാര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍, ഡിഫന്‍സ് ഇലക്ട്രോണിക്സ് സിസ്റ്റം, നാവിഗേഷന്‍ സിസ്റ്റംസ്(ജി.എന്‍.എസ്.എസ്, ജി.പി.എസ്, ജി.എ.ജി.എ.എന്‍), വയര്‍ലെസ് നെറ്റ്വര്‍ക്സ് ആന്‍ഡ് അപ്ളിക്കേഷന്‍
5. മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് കെമിക്കല്‍ ടെക്നോളജി: മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, കെമിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, എനര്‍ജറ്റിക് മെറ്റീരിയല്‍സ് ആന്‍ഡ് പോളിമേഴ്സ്
6. മോഡലിങ് ആന്‍ഡ് സിമുലേഷന്‍ 
7. സെന്‍സര്‍ ടെക്നോളജി /ലേസര്‍ ആന്‍ഡ് ഇലക്ട്രോ ഒപ്റ്റിക്സ്(എല്‍.ഇ.ഒ.സി)
8. ടെക്നോളജി മാനേജ്മെന്‍റ്
യോഗ്യത: 55ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ്/ടെക്നോളജിയില്‍ ബിരുദം അല്ളെങ്കില്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദം, ഗേറ്റ് പരീക്ഷയില്‍ മികച്ച സ്കോര്‍. പ്രായപരിധി: 26 വയസ്സ്. സംവരണവിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. 
പ്രവേശം: ഗേറ്റ് സ്കോറിന്‍െറ അടിസ്ഥാനത്തില്‍ നേരിട്ടാണ് പ്രവേശം. ഓരോ സ്പെഷലൈസേഷനും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. സ്പോണ്‍സര്‍ ചെയ്യപ്പെടുന്ന അപേക്ഷാര്‍ഥികള്‍ക്ക് ഗേറ്റ് സ്കോര്‍, പ്രായപരിധി എന്നിവ ബാധകമല്ല. 
അപേക്ഷാഫീസ്: ഓരോ സ്പെഷലൈസേഷനും 500 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് 250 രൂപ. ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയാണ് പണമടക്കേണ്ടത്. 
എങ്ങനെ അപേക്ഷിക്കാം: സ്കോളര്‍ഷിപ് കാറ്റഗറിയില്‍പെട്ട അപേക്ഷാര്‍ഥികള്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സ്പോണ്‍സേര്‍ഡ് വിദ്യാര്‍ഥികള്‍ തങ്ങളുടെ സ്പോണ്‍സര്‍മാര്‍ മുഖേന അപേക്ഷിക്കേണ്ടത്. മാര്‍ച്ച് 28 മുതല്‍ അപേക്ഷിക്കാം. ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട അവസാനതീയതി: ഏപ്രില്‍ 22. തപാലില്‍ (സ്പീഡ് പോസ്റ്റ്) അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാനതീയതി: ഏപ്രില്‍ 29. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.diat.ac.in.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.