ഭാഷാപഠനത്തിന് ഇഫ്ളുവില്‍ ചേരാം

ഇംഗ്ളീഷും മറ്റു വിദേശഭാഷകളും പഠിക്കാനായി സ്ഥാപിച്ച രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ദി ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്സിറ്റിയില്‍ (ഇഫ്ളു) ഈ വര്‍ഷത്തെ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. പിഎച്ച്.ഡി, പി.ജി, ഡിഗ്രി, ടീച്ചേഴ്സ് ട്രെയ്നിങ് കോഴ്സുകളിലേക്കാണ് പ്രവേശം.
ബിരുദം: ബി.എ (ഓണേഴ്സ്) ഇംഗ്ളീഷ്, ബി.എ (ഓണേഴ്സ്) അറബിക്, ബി.എ (ഓണേഴ്സ്) ഫ്രഞ്ച്, ബി.എ (ഓണേഴ്സ്) ജാപ്പനീസ്, ബി.എ (ഓണേഴ്സ്) റഷ്യന്‍, ബി.എ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍.
പി.ജി:എം.എ ഇംഗ്ളീഷ്, എം.എ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.എ കമ്പ്യൂട്ടേഷനല്‍ ലിംഗ്വിസ്റ്റിക്സ്, എം.എ ഹിന്ദി, എം.എ അറബിക്, എം.എ ഫ്രഞ്ച്, എം.എ ജര്‍മന്‍, എം.എ സ്പാനിഷ്, എം.എ ഇംഗ്ളീഷ് ലിറ്ററേചര്‍, എം.എ ലിംഗ്വിസ്റ്റിക്സ്.
പിഎച്ച്.ഡി:പിഎച്ച്.ഡി ലിംഗ്വിസ്റ്റിക്സ് ആന്‍ഡ് ഫൊണെറ്റിക്സ്, പിഎച്ച്.ഡി എജുക്കേഷന്‍, പിഎച്ച്.ഡി ഇംഗ്ളീഷ് ലാംഗ്വേജ് എജുക്കേഷന്‍, പിഎച്ച്.ഡി ഈസ്തറ്റിക്സ് ആന്‍ഡ് ഫിലോസഫി, പിഎച്ച്.ഡി ഇന്ത്യ സ്റ്റഡീസ്, പിഎച്ച്.ഡി  ഇന്ത്യന്‍ ആന്‍ഡ് വേള്‍ഡ് ലിറ്ററേചര്‍, പിഎച്ച്.ഡി ഫിലിം സ്റ്റഡീസ് ആന്‍ഡ് വിഷ്വല്‍ കള്‍ചര്‍, പിഎച്ച്.ഡി ഹിന്ദി, പിഎച്ച്.ഡി കള്‍ചറല്‍ സ്റ്റഡീസ്, പിഎച്ച്.ഡി  അറബിക്, പിഎച്ച്.ഡി ഫ്രഞ്ച്, പിഎച്ച്.ഡി റഷ്യന്‍, പിഎച്ച്.ഡി ഇംഗ്ളീഷ് ലിറ്ററേചര്‍
ടീച്ചേഴ്സ് ട്രെയ്നിങ് പ്രോഗ്രാം:പി.ജി ഡിപ്ളോമ ഇന്‍ ടീച്ചിങ് ഓഫ് ഇംഗ്ളീഷ്, ബി.എഡ് ഇംഗ്ളീഷ്.
പരീക്ഷ: വിവിധ കോഴ്സുകളിലേക്ക് പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശം നല്‍കുന്നത്. കേരളത്തില്‍ പരീക്ഷാകേന്ദ്രമില്ല. ഹൈദരാബാദ്, ബംഗളൂരു, വിശാഖപട്ടണം എന്നിവയാണ് കേരളത്തിനടുത്തുള്ള പരീക്ഷാകേന്ദ്രങ്ങള്‍. അപേക്ഷകര്‍ അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം.
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സിക്കാര്‍ക്ക് 350 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് 150 രൂപയുമാണ് അപേക്ഷാഫീസ്. ഓണ്‍ലൈനിലൂടെ പണമടക്കാം.  
അപേക്ഷിക്കേണ്ട വിധം: ഇഫ്ളു വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അതിനുശേഷം അപേക്ഷയുടെ പ്രിന്‍റ് തപാലില്‍ അയക്കേണ്ടതാണ്. വിലാസം: ദ കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍, ഇ.എഫ്.എല്‍ യൂനിവേഴ്സിറ്റി, ഹൈദരാബാദ്-500 007, തെലങ്കാന. അവസാന തീയതി ഏപ്രില്‍ 18. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.efluniversity.ac.in. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.