ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍ററില്‍ പിഎച്ച്.ഡി 

ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍ററില്‍ പിഎച്ച്.ഡിക്ക് അപേക്ഷ ക്ഷണിച്ചു. ഹോമി ഭാഭാ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തുന്ന കോഴ്സ് ആഗസ്റ്റില്‍ ആരംഭിക്കും. മുംബൈയിലെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍റര്‍, കല്‍പാക്കത്തെ ഇന്ദിര ഗാന്ധി സെന്‍റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച്, ഗാന്ധിനഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ളാസ്മ റിസര്‍ച്ച്, കൊല്‍ക്കത്തയിലെ വേരിയബ്ള്‍ എനര്‍ജി സൈക്ളോത്രോണ്‍ സെന്‍റര്‍ എന്നിവിടങ്ങളിലാണ് ഗവേഷണത്തിന് അവസരം ലഭിക്കുക.
വിദ്യാഭ്യാസയോഗ്യത: കെമിക്കല്‍/കമ്പ്യൂട്ടര്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ ഇന്‍സ്ട്രുമെന്‍േറഷന്‍/മെക്കാനിക്കല്‍/ മെറ്റലര്‍ജിക്കല്‍/ന്യൂക്ളിയര്‍ എന്‍ജിനീയറിങ്ങില്‍ 60 ശതമാനത്തോടെ എം.ഇ അല്ളെങ്കില്‍ എം.ടെക് ബിരുദം. 
പ്രായപരിധി: അപേക്ഷകര്‍ 1988 ആഗസ്റ്റ് ഒന്നിന് ശേഷം ജനിച്ചവരായിരിക്കണം. സംവരണവിഭാഗങ്ങള്‍ക്ക് വയസ്സിളവുണ്ട്.  
ജൂണ്‍ 25ന് മുംബൈയിലെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍ററില്‍ നടക്കുന്ന എഴുത്തുപരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 
മുംബൈക്ക് പുറത്തുള്ള അപേക്ഷാര്‍ഥികള്‍ക്ക് യാത്രാബത്ത അനുവദിക്കും. അപേക്ഷകള്‍ വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ ഫോട്ടോക്കും രേഖകള്‍ക്കുമൊപ്പം DGFS Ph.D. Programme 2016 Administrative Officer  III, HRDD, Training School Complex, Anushaktinagar, Mumbai  400 094 എന്ന വിലാസത്തില്‍ മേയ് 16നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.barc.gov.in/careers/dgfs_pdf2016
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.