ഹോട്ടല്‍ വ്യവസായ, വിനോദസഞ്ചാര മേഖലകളിലും മറ്റും തൊഴില്‍ നേടാന്‍ അനുയോജ്യമായ പഠനപരിശീലനങ്ങളാണ് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലുള്ളത്. കേരള സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള 12 ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സംസ്ഥാനത്തുണ്ട്. ഈ സ്ഥാപനങ്ങളില്‍ ഇക്കൊല്ലം ആരംഭിക്കുന്ന വിവിധ കോഴ്സുകളില്‍ പ്രവേശത്തിന് മേയ് 31വരെ അപേക്ഷ സ്വീകരിക്കും. എസ്.എസ്.എല്‍.സി/തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് പ്രവേശത്തിന് അര്‍ഹതയുണ്ട്. എസ്.എസ്.എല്‍.സിയുടെ മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റാങ്ക്ലിസ്റ്റില്‍നിന്നാണ് പ്രവേശം. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.fcikerala.org വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 50 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 25 രൂപ. അപേക്ഷിക്കേണ്ട രീതി വെബ്സൈറ്റിലുണ്ട്. ഒരാള്‍ക്ക് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഏത് സെന്‍ററിലേക്കും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനത്തിലേക്കാണ് പ്രവേശത്തിന് പരിഗണിക്കുക.
പ്രവേശം ലഭിക്കുന്ന പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികള്‍ക്കും എസ്.ഇ.ബി.സി വിഭാഗങ്ങളില്‍പെടുന്നവര്‍ക്കും ഫീസ് ഇളവുകള്‍ ഉള്‍പ്പെടെ സര്‍ക്കാറില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.
കോഴ്സുകളുടെ പഠന-പരിശീലന കാലാവധി ഒരു വര്‍ഷമാണ്. ഇതില്‍ മൂന്നു മാസം പ്രായോഗിക പരിശീലനമായിരിക്കും. സാങ്കേതിക പരീക്ഷാ കണ്‍ട്രോളറാണ് പരീക്ഷ നടത്തി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റിന് വിവിധ തൊഴിലുകള്‍ക്ക് പി.എസ്.സിയുടെ അംഗീകാരവുമുണ്ട്.
ഇന്‍സ്റ്റിറ്റ്യൂട്ടും കോഴ്സുകളും
1. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.സി.ഐ) പട്ടം, മരപ്പാലം, തിരുവനന്തപുരം -0471 2728340, ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (30 സീറ്റുകള്‍), ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40), ഫുഡ് പ്രൊഡക്ഷന്‍ (30).
2. എഫ്.സി.ഐ കടപ്പാക്കട, കൊല്ലം -0474 2767635. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40), ഫുഡ് പ്രൊഡക്ഷന്‍ (40).
3. എഫ്.സി.ഐ, കുമാരനല്ലൂര്‍, കോട്ടയം- 0481 2312504. ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (20), ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40), ഫുഡ് പ്രൊഡക്ഷന്‍ (30).
4. എഫ്.സി.ഐ, മങ്ങാട്ടുകവല, തൊടുപുഴ- 0486 2224601. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (50), ഫുഡ് പ്രൊഡക്ഷന്‍ (60). ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (20).
5. എഫ്.സി.ഐ, ചേര്‍ത്തല-0478 2817234. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40), ഫുഡ് പ്രൊഡക്ഷന്‍ (40).
6. എഫ്.സി.ഐ, കളമശ്ശേരി, ആലുവ- 0484 2558385. ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (40), ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (80), ഫുഡ് പ്രൊഡക്ഷന്‍ (80), ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷനറി (40), ഹോട്ടല്‍ അക്കമഡേഷന്‍ ഓപറേഷന്‍ (40).
7. എഫ്.സി.ഐ, പൂത്തോള്‍, തൃശൂര്‍- 0487 2384253. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40), ഫുഡ് പ്രൊഡക്ഷന്‍ (40), ഹോട്ടല്‍ അക്കമഡേഷന്‍ ഓപറേഷന്‍ (20), ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (30).
8. എഫ്.സി.ഐ, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ- 0493 3224025. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40), ഫുഡ് പ്രൊഡക്ഷന്‍ (40), ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (30).
9. എഫ്.സി.ഐ, തിരൂര്‍- 0494 2430802. ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (20). ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40), ഫുഡ് പ്രൊഡക്ഷന്‍ (40).
10. എഫ്.സി.ഐ, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് - 0495 2372131. ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (20). ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (30), ഫുഡ് പ്രൊഡക്ഷന്‍ (30).
11. എഫ്.സി.ഐ, കണ്ണൂര്‍- 0497 2706904. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40), ഫുഡ് പ്രൊഡക്ഷന്‍ (30).
12. എഫ്.സി.ഐ, ഉദുമ, കാസര്‍കോട് - 0467 2236347. ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (30). ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40), ഫുഡ് പ്രൊഡക്ഷന്‍ (40), ഹോട്ടല്‍ അക്കമഡേഷന്‍ ഓപറേഷന്‍ (30).
പാഠ്യവിഷയങ്ങളും സാധ്യതകളും
ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് കോഴ്സില്‍ തിയറിയും പ്രാക്ടിക്കലും അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ഇംഗ്ളീഷ് ഭാഷയില്‍ ആശയവിനിമയവും വ്യക്തിഗത വികസനവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ലഭ്യമാക്കുന്നു. സ്റ്റാര്‍ ഹോട്ടലുകളിലേക്കും മറ്റും ആഹാരപാനീയങ്ങള്‍ വിളമ്പിനല്‍കുന്നതിനുള്ള പരിശീലനമാണ് പ്രധാനമായും ഈ കോഴ്സിലുള്ളത്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഹോട്ടല്‍ വ്യവസായ മേഖലയില്‍ തുടക്കത്തില്‍ വെയ്റ്ററായി ജോലി ലഭിക്കും.
ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ കോഴ്സില്‍ ഹോട്ടല്‍ റിസര്‍വേഷന്‍, രജിസ്ട്രേഷന്‍, റൂം അതിഥികള്‍ക്കും മറ്റും ലഭ്യമാക്കല്‍ തുടങ്ങിയവയിലാണ് പരിശീലനം. അതിഥികളെ സ്വീകരിച്ച് റൂമിലേക്ക് വിടുക, വാടക ശേഖരിക്കുക എന്നിവക്ക് പുറമെ ഹോട്ടല്‍ റിസപ്ഷന്‍, ബുക് കീപ്പിങ് മുതലായവയിലും പരിശീലനം നല്‍കുന്നതാണ്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫ്രണ്ട് ഓഫിസ് അസിസ്റ്റന്‍റായി നിയമനം ലഭിക്കും. ഗെസ്റ്റ് റിലേഷന്‍സ് എക്സിക്യൂട്ടിവ്, ഓഫിസ് സൂപ്പര്‍ വൈസര്‍/മാനേജര്‍ തുടങ്ങിയ തസ്തികകളില്‍ ഉദ്യോഗക്കയറ്റം ലഭിക്കുന്നതാണ്.
ശാസ്ത്രീയമായ രീതിയില്‍ ആഹാരം പാകംചെയ്യുന്നതിനുള്ള പ്രാവീണ്യമാണ് ഫുഡ് പ്രൊഡക്ഷന്‍ കോഴ്സിലൂടെ ലഭിക്കുന്നത്. 200ലധികം ഇന്ത്യന്‍, ഇന്‍റര്‍നാഷനല്‍ ഫുഡ് പ്രിപ്പറേഷനിലും പരിശീലനം ലഭിക്കും. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റാര്‍ ഹോട്ടലുകളിലും കുക്ക്, കിച്ചന്‍ അസിസ്റ്റന്‍റ്, അസി. ഷെഫ്, ഷെഫ് ഡി കുസൈന്‍, ഫുഡ് പ്രൊഡക്ഷന്‍ മാനേജര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കും.
ഹോട്ടല്‍ അക്കമഡേഷന്‍ ഓപറേഷന്‍ കോഴ്സില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഹൗസ് കീപ്പിങ് വിഭാഗത്തില്‍ ജോലി ലഭിക്കും. ഹോട്ടല്‍മുറി സജ്ജീകരിക്കല്‍, ഹോട്ടലും പരിസരവും വൃത്തിയായി സൂക്ഷിക്കല്‍ തുടങ്ങിയവയിലാണ് പരിശീലനം. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് റൂം അറ്റന്‍ഡറായി ജോലിയില്‍ പ്രവേശിക്കാം.
പാചകവും കലയും സമന്വയിക്കുന്ന ബേക്കിങ് പരിശീലനമാണ് ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷനറിയിലൂടെ ലഭിക്കുന്നത്. ബ്രെഡ്, ബ്രെഡ് റോള്‍, കേക്കുകള്‍, പേസ്ട്രീസ്, കുക്കീസ് മുതലായ ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കാനുള്ള പരിശീലനം ഇതിലൂടെ ലഭിക്കുന്നു. സ്വന്തമായി ബേക്കറി നടത്താനും ഈ പഠനം ഉപകരിക്കും.
ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷനറി കോഴ്സുകള്‍ക്ക് 20,000 രൂപയും മറ്റ് കോഴ്സുകള്‍ക്ക് 14,000 രൂപയുമാണ് മൊത്തം ഫീസ് അടക്കേണ്ടിവരുക.
പഠനക്ളാസുകളിലും പ്രാക്ടിക്കല്‍ ക്ളാസുകളിലും പങ്കെടുക്കുന്നതോടൊപ്പം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന കേറ്ററിങ് സ്ഥാപനങ്ങളിലെ സന്ദര്‍ശനം, കേറ്ററിങ് പാര്‍ട്ടി എന്നിവയിലും എല്ലാ വിദ്യാര്‍ഥികളും പങ്കെടുക്കേണ്ടതുണ്ട്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലും വിദേശത്തുമുള്ള സ്റ്റാര്‍ ഹോട്ടലുകള്‍, വിമാനക്കമ്പനികള്‍, വിനോദസഞ്ചാരക്കപ്പലുകള്‍, റെയില്‍വേ, കേറ്ററിങ് കമ്പനികള്‍ തുടങ്ങിയ മേഖലകളില്‍ തൊഴില്‍സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.