ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ എം.എ, എം.ഫില്‍, പിഎച്ച്.ഡി, ബി.എ കോഴ്സുകളിലേക്കും ഹ്രസ്വകാല കോഴ്സുകളിലേക്കും പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു.
എം.എ കോഴ്സുകള്‍:
സ്കൂള്‍ ഓഫ് എജുക്കേഷന്‍, സ്കൂള്‍ ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസ്, സ്കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ്, സ്കൂള്‍ ഓഫ് ഹെല്‍ത് സിസ്റ്റംസ് സ്റ്റഡീസ്, സ്കൂള്‍ ഓഫ് ഹ്യൂമന്‍ എക്കോളജി, സ്കൂള്‍ ഓഫ് ലോ, റൈറ്റ്സ് ആന്‍ഡ് കോണ്‍സ്റ്റിറ്റ്യൂഷനല്‍ ഗവേണന്‍സ്, സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ലേബര്‍ സ്റ്റഡീസ്, സ്കൂള്‍ ഓഫ് മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്, സ്കൂള്‍ ഓഫ് റൂറല്‍ ഡെവലപ്മെന്‍റ്, സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്, ജംഷഡ്ജി ടാറ്റ സ്കൂള്‍ ഓഫ് ഡിസാസ്റ്റര്‍ സ്റ്റഡീസ്, അസിം പ്രേംജി സ്കൂള്‍ ഓഫ് എജുക്കേഷന്‍, സ്കൂള്‍ ഓഫ് പബ്ളിക് പോളിസി ആന്‍ഡ് ഗവേണന്‍സ്, സ്കൂള്‍ ഓഫ് ലിവ്ലിഹുഡ്സ് ആന്‍ഡ് ഡെവലപ്മെന്‍റ്, സ്കൂള്‍ ഓഫ് ജന്‍ഡര്‍ സ്റ്റഡീസ്, സ്കൂള്‍ ഓഫ് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ് തുടങ്ങിയവയിലെ വിവിധ കോഴ്സുകളിലാണ് പ്രവേശം. ബിരുദമാണ് യോഗ്യത.
പ്രവേശം: നാഷനല്‍ എന്‍ട്രന്‍സ് ടെസ്റ്റിന്‍െറ (ടിസ്നെറ്റ്) അടിസ്ഥാനത്തിലാണ് പ്രവേശം. ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക് പ്രീ ഇന്‍റര്‍വ്യൂ ടെസ്റ്റും പേഴ്സനല്‍ ഇന്‍റര്‍വ്യൂവും ഉണ്ടാകും. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി നവംബര്‍ 30. അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബര്‍ ഒന്ന്. ജനുവരി ഏഴിനാണ് പ്രവേശപരീക്ഷ.
ബി.എ കോഴ്സുകള്‍:
സ്കൂള്‍ ഓഫ് റൂറല്‍ ഡെവലപ്മെന്‍റ്, അസിം പ്രേംജി സ്കൂള്‍ ഓഫ് എജുക്കേഷന്‍ തുടങ്ങിയവക്ക് കീഴിലെ ബി.എ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. അംഗീകൃത ബോര്‍ഡിന് കീഴിലെ പ്ളസ് ടു/തത്തുല്യമാണ് യോഗ്യത. 23 വയസ്സിന് താഴെയായിരിക്കണം അപേക്ഷകരുടെ പ്രായം. പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി 2017 മാര്‍ച്ച് 15. ഏപ്രില്‍ 22നായിരിക്കും പ്രവേശപരീക്ഷ.
എം.ഫില്‍, പിഎച്ച്.ഡി കോഴ്സുകള്‍:
സ്കൂള്‍ ഓഫ് എജുക്കേഷന്‍, സ്കൂള്‍ ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസ്, സ്കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ്, സ്കൂള്‍ ഓഫ് ഹെല്‍ത് സിസ്റ്റം സ്റ്റഡീസ്, സ്കൂള്‍ ഓഫ് ഹ്യൂമന്‍ എക്കോളജി, സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ലേബര്‍ സ്റ്റഡീസ്, സ്കൂള്‍ ഓഫ് റിസര്‍ച് മത്തെഡോളജി, സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്, ജംഷെഡ്ജി ടാറ്റാ സ്കൂള്‍ ഓഫ് ഡിസാസ്റ്റര്‍ സ്റ്റഡീസ്, സെന്‍റര്‍ ഫോര്‍ ലൈഫ്ലോങ് ലേണിങ്, സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സോഷ്യോളജി ഓഫ് എജുക്കേഷന്‍, സെന്‍റര്‍ ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ എക്സ്ക്ളൂഷന്‍ ആന്‍ഡ് ഇന്‍ക്ളൂസീവ് പോളിസി തുടങ്ങിയവയിലെ കോഴസ്ുകളില്‍ എം.ഫില്ലിനും പിഎച്ച്.ഡിക്കും അപേക്ഷിക്കാം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ജനുവരി 16. ഫെബ്രുവരി 10നാണ് റിസര്‍ച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടാം ക്ളാസ് ബിരുദാനന്തരബിരുദമാണ് യോഗ്യത.
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. എം.എക്ക് പരമാവധി മൂന്ന് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എം.എ കോഴ്സുകള്‍ക്ക് 1030 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി, ഒ.ബി.സി (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് 260 രൂപയാണ് ഫീസ്. ബി.എ കോഴ്സുകള്‍ക്ക് ജനറല്‍ വിഭാഗത്തിന് 1025 രൂപയും എസ്.സി, എസ്.ടി, ഒ.ബി.സി (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് 275 രൂപയുമാണ് ഫീസ്. ഒന്നിലധികം അപേക്ഷകള്‍ അയക്കാന്‍ പാടില്ല. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. എം.ഫില്‍, പിഎച്ച്.ഡി കോഴ്സുകള്‍ക്ക് ജനറല്‍ വിഭാഗത്തിന് 1535 രൂപയും എസ്.സി, എസ്.ടി, ഒ.ബി.സി (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് 410 രൂപയുമാണ് ഫീസ്.
വിവിധ സ്കൂളുകള്‍ക്ക് കീഴില്‍ ഹ്രസ്വകാല കോഴ്സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. അവസാനതീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് http://admissions.tiss.edu/ കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.