ടിഫര്‍ ഗ്രാജ്വേറ്റ് സ്കൂളുകളില്‍ ശാസ്ത്ര ഗവേഷണം

കല്‍പിത സര്‍വകലാശാലയും പ്രമുഖ ഗവേഷണ പഠന കേന്ദ്രവുമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച് (ടിഫര്‍) അതിന്‍െറ വിവിധ ഗ്രാജ്വേറ്റ് സ്കൂളുകളില്‍ പുതുവര്‍ഷത്തെ ശാസ്ത്ര ഗവേഷണ പഠനങ്ങള്‍ക്ക് 2016 ഒക്ടോബര്‍ 10 വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കും. 
ടിഫര്‍ ഗ്രാജ്വേറ്റ് സ്കൂള്‍, അഡ്മിഷനായുള്ള ദേശീയതല എന്‍ട്രന്‍സ് പരീക്ഷ (GS 2017) 2016 ഡിസംബര്‍ 11ന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. ഗവേഷണ താല്‍പര്യവുമുള്ള സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് ടെസ്റ്റില്‍ പങ്കെടുക്കാം.
  മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റംസ് സയന്‍സസ്, സയന്‍സ് എജുക്കേഷന്‍ മുതലായ വിഷയങ്ങളില്‍ പിഎച്ച്.ഡി, ഇന്‍റഗ്രേറ്റഡ് എം.എസ്സി -പിഎച്ച്.ഡി പ്രോഗ്രാമുകളിലാണ് പ്രവേശം. സിസ്റ്റംസ് സയന്‍സസിലേക്ക് ഗേറ്റ് -2017 സ്കോര്‍ നേടുന്നവരെയും പ്രവേശത്തിന് പരിഗണിക്കും. പ്രഗല്ഭരായ ഫാക്കല്‍റ്റികളും ലോകോത്തര ഗവേഷണ പഠന സൗകര്യങ്ങളും ടിഫര്‍ ഗ്രാജ്വേറ്റ് സ്കൂളുകളിലുണ്ട്. 
കോഴ്സുകളും പഠനാവസരങ്ങളും
മാത്തമാറ്റിക്സ്: പിഎച്ച്.ഡി, ഇന്‍റഗ്രേറ്റഡ് എം.എസ്സി -പിഎച്ച്.ഡി കോഴ്സുകളില്‍ ഇനി പറയുന്ന കേന്ദ്രങ്ങളിലാണ് പഠനാവസരമുള്ളത്. സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ്, ടിഫര്‍ മുംബൈ (www.math.tifr.res.in) സെന്‍റര്‍ ഫോര്‍ ആപ്ളിക്കബ്ള്‍ മാത്തമാറ്റിക്സ്, ബംഗളൂരു (www.math.tifrbng.res.in), ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസ്, ബംഗളൂരു (www.icts.res.in).
ഫിസിക്സ്: പിഎച്ച്.ഡി, ഇന്‍റഗ്രേറ്റഡ് എം.എസ്സി -പിഎച്ച്.ഡി കോഴ്സുകളില്‍ ഇനി പറയുന്ന ഡിപ്പാര്‍ട്മെന്‍റുകളില്‍ പഠനാവസരമുണ്ട്. ഡിപ്പാര്‍ട്മെന്‍റ് ഓഫ് ആസ്ട്രോണിമി ആന്‍ഡ് ആസ്ട്രോഫിസിക്സ്, ഡിപ്പാര്‍ട്മെന്‍റ് ഓഫ് കണ്ടന്‍സ്ഡ് മാറ്റര്‍ ഫിസിക്സ് ആന്‍ഡ് മെറ്റീരിയല്‍സ് സയന്‍സസ്, ഡിപ്പാര്‍ട്മെന്‍റ് ഓഫ് കണ്ടന്‍സ്ഡ് മാറ്റര്‍ ഫിസിക്സ് ആന്‍ഡ്  മെറ്റീരിയല്‍സ് സയന്‍സ്,  ഡിപ്പാര്‍ട്മെന്‍റ് ഓഫ് ഹൈ എനര്‍ജി ഫിസിക്സ്, ഡിപ്പാര്‍ട്മെന്‍റ് ഓഫ് ന്യൂക്ളിയര്‍ ആന്‍ഡ് ആറ്റോമിക് ഫിസിക്സ്, ഡിപ്പാര്‍ട്മെന്‍റ് ഓഫ് തിയററ്റിക്കല്‍ ഫിസിക്സ് എന്നിവയെല്ലാം ടിഫറിന്‍െറ മുംബൈ കാമ്പസിലാണ് (www.tifr.res.in/sbp).
ഇതിനു പുറമെ നാഷനല്‍ സെന്‍റര്‍ ഫോര്‍ റേഡിയോ ആസ്¤്രടാഫിസിക്സ് പുണെ (ncra.tifr.res.in), ടിഫര്‍ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍ ഡിസിപ്ളിനറി സയന്‍sസ്, ഹൈദരാബാദ് (www.tifrh.res.in) എന്നിവിടങ്ങളില്‍ തിയററ്റിക്കല്‍ ആന്‍ഡ് എക്സിപിരിമെന്‍റല്‍ ആക്ടിവിറ്റീസ് ഇന്‍ ഫിസിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍, എന്‍ജിനീയറിങ് സയന്‍സസ് സൗകര്യങ്ങളും ലഭ്യമാണ്. 
കെമിസ്ട്രി: പ്രവേശം പിഎച്ച്.ഡി, ഇന്‍റഗ്രേറ്റഡ് എം.എസ്സി -പിഎച്ച്.ഡി പ്രോഗ്രാമുകളില്‍ ഡിപ്പാര്‍ട്മെന്‍റ് ഓഫ് കെമിക്കല്‍ സയന്‍സസ്, ടിഫര്‍, മുംബൈ (www.tifr.res.in/dcs), ടിഫര്‍ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍ ഡിസിപ്ളിനറി സയന്‍സസ്, ഹൈദരാബാദ് (www.tifrh.res.in)   എന്നിവിടങ്ങളിലാണ് പഠനാവസരം.
ബയോളജി: കോഴ്സുകള്‍ പിഎച്ച്.ഡി, ഇന്‍റഗ്രേറ്റഡ് എം.എസ്സി -പിഎച്ച്.ഡി. ഡിപ്പാര്‍ട്മെന്‍റ് ഓഫ് ബയോളജികള്‍ സയന്‍സസ് ടിഫര്‍, മുംബൈ (www.tifr.res.in/dbs),  നാഷനല്‍ സെന്‍റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ്, ബംഗളൂരു (www.ncbs.res.in), ടിഫര്‍ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍ ഡിസിപ്ളിനറി സയന്‍സസ്, ഹൈദരാബാദ്  (www.tifrh.res.in) എന്നിവിടങ്ങളിലാണ് കോഴ്സുകള്‍ നടത്തുന്നത്.
കമ്പ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റംസ് സയന്‍സസ്: പിഎച്ച്.ഡി പ്രോഗ്രാമിലാണ് പ്രവേശം. സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സസ്, ടിഫര്‍, മുംബൈയിലാണ് (www.tcs.tifr.res.in) പഠനാവസരം. 
സയന്‍സ് എജുക്കേഷന്‍: പിഎച്ച്.ഡി കോഴ്സുകളാണുള്ളത്. ഹോമി ഭാഭാ സെന്‍റര്‍ ഫോര്‍ സയന്‍സ് എജുക്കേഷന്‍, മുംബൈയിലാണ് (www.nbcse.tifr.res.in) പഠനാവസരം. 
പിഎച്ച്.ഡി പ്രോഗ്രാമുകളുടെ പഠന കാലാവധി അഞ്ചു വര്‍ഷമാണ്. ഇന്‍റഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുകള്‍ ആറു വര്‍ഷം വീതമാണ്.
GS -2017 ദേശീയതല എന്‍ട്രന്‍സ് പരീക്ഷ കൊച്ചി, മധുര, ചെന്നൈ, പുണെ, മംഗളൂരു, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, നാഗ്പുര്‍, വാരാണസി, അഹ്മദാബാദ്, ഭുവനേശ്വര്‍, ഡല്‍ഹി, ഗുവാഹതി, വിശാഖപട്ടണം, ജയ്പുര്‍, ജമ്മു, കൊല്‍ക്കത്ത മുതലായ കേന്ദ്രങ്ങളില്‍ നടക്കും. ഇതില്‍ യോഗ്യത നേടുന്നവരുടെ ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കി ഇന്‍റര്‍വ്യൂ നടത്തിയാണ് അഡ്മിഷന്‍. 
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും പ്രവേശ യോഗ്യത, അപേക്ഷിക്കേണ്ട രീതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കും http://univ.tifr.res.in/gs2017 എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. 
പിഎച്ച്.ഡി പ്രവേശം ലഭിക്കുന്നവര്‍ക്ക് 25,000- 28,000 രൂപയും ഇന്‍റഗ്രേറ്റഡ് പിഎച്ച്.ഡി പ്രവേശം ലഭിക്കുന്നവര്‍ക്ക് 16,000- 28,000 രൂപയും പ്രതിമാസ ഫെലോഷിപ്പായി ലഭിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.