മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പിഎച്ച്.ഡി, എം.എസ് പഠനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. എയറോസ്പേസ് എന്‍ജിനീയറിങ്, അപൈ്ളഡ് മെക്കാനിക്സ്, ബയോടെക്നോളജി, കെമിക്കല്‍ എന്‍ജിനീയറിങ്, കെമിസ്ട്രി, സിവില്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, എന്‍ജിനീയറിങ് ഡിസൈന്‍, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ്, മാനേജ്മെന്‍റ് സ്റ്റഡീസ്, മാത്തമാറ്റിക്സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനീയറിങ്, ഓഷന്‍ എന്‍ജിനീയറിങ്, ഫിസിക്സ് എന്നീ വിഷയങ്ങളില്‍ ഉന്നതപഠനത്തിന് അവസരമുണ്ട്.
എന്‍ജിനീയറിങ്/സയന്‍സ് പിഎച്ച്.ഡി നേടാന്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ ബിരുദാനന്തര ബിരുദവും ഗേറ്റ്/യു.ജി.സി-ജെ.ആര്‍.എഫ്/തത്തുല്യ യോഗ്യതയും വേണം. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് പിഎച്ച്.ഡിക്ക് ബിരുദവും നെറ്റ്/ജെ.ആര്‍.എഫും വേണം. മാനേജ്മെന്‍റ് വിഷയത്തില്‍ പിഎച്ച്.ഡിക്ക് ബിരുദാനന്തര ബിരുദത്തിനൊപ്പം കാറ്റ്/എക്സാറ്റ്/മാറ്റ്/അറ്റ്മ/നെറ്റ്-ജെ.ആര്‍.എഫ് ആണ് വേണ്ടത്.
എം.എസ് പഠനത്തിനും ബിരുദാനന്തര ബിരുദവും ഗേറ്റ്/മാറ്റ്/ എക്സാറ്റ്/ജിമാറ്റ് യോഗ്യതകള്‍ നേടിയിരിക്കണം.
പിഎച്ച്.ഡിക്കാര്‍ക്ക് 25,000 രൂപയും എം.എസ് വിദ്യാര്‍ഥികള്‍ക്ക് 12,400 രൂപയും സ്റ്റൈപന്‍ഡ് ലഭിക്കും.
esearch.iitm.ac.in/www.iitm.ac.in വെബ്സൈറ്റുകള്‍ വഴി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 200 രൂപ (എസ്.സി/എസ്.ടി/സ്ത്രീകള്‍ 100) ഓണ്‍ലൈനായി അടക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 24. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.